ദോഹ: നടുമുറ്റം ഖത്തർ മദീന ഖലീഫയിലെ യാസ്മെഡ് മെഡിക്കൽ സെൻ്ററുമായി സഹകരിച്ച് മെയ് 31 ന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. വനിതകൾക്കും കുട്ടികൾക്കും മാത്രമായിട്ടാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ജനറൽ മെഡിസിൻ , ഗൈനക്കോളജി, പീഡിയാട്രി ഉൾപ്പെടെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനങ്ങൾക്ക് പുറമെ ലാബ് ടെസ്റ്റുകൾ,ഹെൽത്ത് സ്ക്രീനിംഗ് തുടങ്ങിയവയും ക്യാമ്പിൽ സൌജന്യമായി ലഭ്യമാവും. വിദഗ്ധ ഡോക്ടർ നയിക്കുന്ന ആരോഗ്യ ക്ലാസും ക്യാമ്പിൻ്റെ ഭാഗമായി നടക്കും. കൂടാതെ എക്സ്ക്ലൂസീവ് ഓഫറിൽ ഡെൻ്റൽ ചെക്കപ്പും ലഭ്യമാവും. മുൻകൂട്ടി രജിസ്റ്റർ ചെയ്ത് ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് മെഡിക്കൽ ക്യാമ്പിന് ശേഷം ഒരാഴ്ച വരെ സൌജന്യ സേവനവും ക്യാമ്പിൻ്റെ മുഴുവൻ ആനുകൂല്യങ്ങളും ലഭ്യമാകുന്നതാണ്. താൽപര്യമുള്ളവർക്ക് 974 7732 1436 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
More News
-
നടുമുറ്റം ഖത്തർ തൈ വിതരണം സമാപിച്ചു
ദോഹ: വിഷരഹിത ജൈവ കൃഷിയെയും അടുക്കളത്തോട്ടങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടുമുറ്റം എല്ലാ വർഷവും നടത്തിവരുന്ന തൈ വിതരണം അവസാനിച്ചു. പച്ചക്കറി... -
നടുമുറ്റം ഖത്തർ നേതൃസംഗമം സംഘടിപ്പിച്ചു
ഖത്തര്‍: മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം പകർന്നും നേതൃത്വങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കിയും കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങൾക്കും ഏരിയ നേതൃത്വങ്ങൾക്കുമായി... -
വനിതാ സംരംഭകർക്ക് ഊർജ്ജം പകർന്ന് നടുമുറ്റവും കെ ഇ സിയും
ഖത്തര്‍: നടുമുറ്റം ഖത്തർ കേരള എൻ്റർപ്രണേഴ്സ് ക്ലബുമായി (കെ ഇ സി) സഹകരിച്ച് സംരംഭകർക്കായി വർക്ഷോപ്പ് സംഘടിപ്പിച്ചു. EmpowHer എന്ന പേരിലാണ്...