അക്ഷരക്കൂട്ടം സിൽവർ ജൂബിലി നോവൽ പുരസ്‌കാരം

യു.എ.ഇ. കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാളികളുടെ കലാ-സാഹിത്യ-സാംസ്കാരിക കൂട്ടായ്മയാണ് അക്ഷരക്കൂട്ടം. നാട്ടിലും വിദേശത്തുമായി നിരവധി എഴുത്തുകാരും സാഹിത്യാസ്വാദകരും പിന്തുണയ്ക്കുന്ന ഈ കൂട്ടായ്മ രൂപീകൃതമമായിട്ട് 25 വർഷം പൂർത്തിയാവുകയാണ്. നാട്ടിലും വിദേശത്തുമായി ഒരു വർഷം നീണ്ടുനിൽക്കുന്ന കലാ സാഹിത്യ സാംസ്കാരിക പരിപാടികളോടെയാണ് അക്ഷരക്കൂട്ടം അതിന്റെ സിൽവർജൂബിലി ആഘോഷിക്കാൻ ഒരുങ്ങുന്നത്. “സാംസ്‌കാരിക പ്രവാസത്തിന്റെ 25 വർഷങ്ങൾ” എന്ന ഈ പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം 2024 ജൂൺ 9 ന് ഷാർജയിൽ കവി / കേരള സാഹിത്യ അക്കാദമി പ്രസിഡൻ്റ് പ്രൊഫ: കെ. സച്ചിദാനന്ദൻ നിർവ്വഹിക്കും.

വിപുലമായ പരിപാടികളുടെ ഭാഗമായി പ്രവാസി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക, സൃഷ്ടിപരമായ എഴുത്തിന് വേദി നൽകുക എന്ന ലക്ഷ്യത്തോടെ നോവൽ മത്സരം സംഘടിപ്പിക്കുന്നുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്നവർ കുറഞ്ഞത് രണ്ടുവർഷം എങ്കിലും പുറം രാജ്യത്തോ മറ്റു സംസ്ഥാനങ്ങളിലോ താമസിച്ചവരോ, താമസിക്കുന്നവരോ ആയിരിക്കണം. 25,000 രൂപയും പ്രശസ്തിപത്രവും ആർട്ടിസ്റ്റ് നിസാർ ഇബ്രാഹിം രൂപകൽപന ചെയ്ത ശിൽപവുമടങ്ങിയതാണ് പുരസ്കാരം. 2020 ജനുവരി ഒന്നിന് ശേഷം ആദ്യപ്രതിയായി പ്രസിദ്ധീകരിച്ച നോവലിന്റെ മൂന്നു കോപ്പികൾ വീതം ജൂൺ 30ന് മുമ്പ് അയച്ചുതരേണ്ടതാണ്.

അയക്കേണ്ട വിലാസം:
“അക്ഷരക്കൂട്ടം സിൽവർ ജൂബിലി നോവൽ പുരസ്കാരം,
കൺവീനർ
(ഫൈസൽ ബാവ)
അറക്കക്കാട്ടിൽ ഹൗസ്,
ആമയം, ചെറവല്ലൂർ. P.O,
മലപ്പുറം ജില്ല – 679 575”.

കൂടുതൽ വിവരങ്ങൾക്ക് 8129959118 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

Print Friendly, PDF & Email

Leave a Comment

More News