മലപ്പുറം: ‘എഴുത്തോല 2024’ എന്ന പേരിൽ തിരൂർ തുഞ്ചൻപറമ്പിൽ നടന്ന സംസ്ഥാനതല ദ്വിദിന സാഹിത്യ ക്യാമ്പ് ഞായറാഴ്ച സമാപിച്ചു. ജ്ഞാനപീഠ ജേതാവ് എം ടി വാസുദേവൻ നായർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
ക്യാമ്പ് ഡയറക്ടർ മണമ്പൂർ രാജൻബാബു അദ്ധ്യക്ഷത വഹിച്ചു. കെ ശ്രീകുമാർ സ്വാഗതവും ടി പി സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.
എഴുത്തുകാരായ ഷീജ വക്കം, ടി.ഡി.രാമകൃഷ്ണൻ, ശത്രുഘ്നൻ എന്നിവർ യഥാക്രമം കവിതയിലെ പുതിയ പ്രവണതകൾ, നവയുഗം, പുതിയ നോവലുകൾ, സാഹിത്യത്തിൽ പത്രാധിപരുടെ പങ്ക് എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.
ക്യാമ്പിൽ പങ്കെടുത്ത ബീനാമോൾ, സഫിയ തിരുനാവായ, സുനിൽ മാർക്കോസ്, റോഷ്ന ആർ.എസ്., അബ്ദുൾ ഹാദിൽ പി.എം., പ്രഭാ ഭരതൻ, കെ.എ.അഭിജിത്ത്, പ്രശാന്ത് വിസ്മയ, അനിത ജയരാജ്, പ്രിയംവദ, സംഗീത ജെയ്സൺ, കാവ്യ എം., ഷൈൻ ഷൗക്കത്തലി എന്നിവർ സംസാരിച്ചു.