പെരിയാറിൽ വിഷം കലക്കാൻ കമ്പനികൾക്ക് അനുവാദം നൽകുന്നത് സർക്കാർ : വെൽഫെയർ പാർട്ടി

കൊച്ചി: പെരിയാറിൽ വിഷം കലക്കാൻ കമ്പനികൾക്ക് സർക്കാർ ആണ് മൗനാനുവാദം നൽകുന്നത് എന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി മിർസാദ് റഹ്മാൻ. വെൽഫെയർ പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റി മലിനീകരണ നിയന്ത്രണ ബോർഡ് കൊച്ചി റീജിയണൽ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പെരിയാറിലെ മത്സ്യക്കുരുതിയും നിറം മാറിയൊഴുകലും തുടർക്കഥയാകുമ്പോഴും യഥാർത്ഥ കാരണങ്ങൾ മൂടിവച്ച് കമ്പനികളെ സംരക്ഷിക്കുകയാണ് സർക്കാർ ചെയ്യുന്നത്. മലിനീകരണത്തിനെതിരെ നടപടിയെടുക്കേണ്ട ബോർഡ് അതിനെതിരെ പ്രതിഷേധിക്കുന്ന ജനങ്ങളുടെ വായ മൂടിക്കെട്ടി നിയന്ത്രിക്കാനാണ് നോക്കുന്നത്. ബോർഡിന്റേതല്ലാത്ത റിപ്പോർട്ടുകളെല്ലാം രാസമാലിന്യം പെരിയാറിൽ കലർന്നതായി പറയുമ്പോഴും ബോർഡ് മാത്രം കണ്ണിൽ പൊടിയിടുന്ന തരത്തിലുള്ള റിപ്പോർട്ടുകൾ സമർപ്പിക്കുകയാണ് ചെയ്യുന്നത്. ജനങ്ങളുടെ ആരോഗ്യത്തിന് ഒട്ടും വില കൽപ്പിക്കാത്ത പിസിബിയും സർക്കാരും തലമുറകളോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ് ഇതൊന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ പ്രസിഡണ്ട് കെഎച്ച് സദക്കത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷംസുദ്ദീൻ എടയാർ, ട്രഷറർ കെ. എ. സദീഖ് തുടങ്ങിയവർ സംസാരിച്ചു. ജില്ല വൈസ് പ്രസിഡണ്ട് നസീർ അലിയാർ കൊച്ചി, ജില്ലാ സെക്രട്ടറിമാരായ ഇല്യാസ് ടി എം., നാദിർ ഷാ, ജമാലുദ്ദീൻ എം. കെ. തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

ഫോട്ടോ: പിസിബി കൊച്ചി റീജണൽ ഓഫീസിലേക്ക് വെൽഫെയർ പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റിനടത്തിയ മാർച്ച്

Print Friendly, PDF & Email

Leave a Comment

More News