മലപ്പുറം : ഈ വർഷം മലപ്പുറം ജില്ലയിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ ജില്ലയിലെ മഴുവൻ പേരെയും സി ബി എസ് ഇ, ഐ സി എസ് ഇ പരീക്ഷകളിൽ 90 ശതമാനത്തിലധികം മാർക്ക് നേടിയവരെയും ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിക്കുന്നു. ഹാർവ്വസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് മെയ് 30 വ്യാഴാഴ്ച മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി നടക്കുന്നത്. രാവിലെ 9.30 ന് തുടങ്ങുന്ന പരിപാടിയിൽ പ്രശസ്ത ട്രൈനറും ടെക്കിയുമായ ഒമർ അബ്ദുസലാം, ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് കെ എം ഷെഫ്രിൻ, പൗരത്വ സമര നായികയും സ്റ്റുഡൻ്റ് ആക്റ്റിവിറ്റുമായ റാനിയ സുലൈഖ, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് നാസർ കീഴുപറമ്പ്, കെ എസ് ടി എം ജില്ല പ്രസിഡന്റ് ജാബിർ ഇരുമ്പുഴി, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡൻ്റ് ജംഷീൽ അബൂബക്കർ, യുവ സംരഭകനും ഹാർവ്വസ്റ്റ് ജൻസ്റ്റിറ്റ്യൂട്ട് മാനേജിംഗ് ഡയറക്റ്ററുമായ അൻസാർ എന്നിവർ പങ്കെടുക്കും. രെജിസ്ട്രേഷന് ബന്ധപ്പെടാവുന്ന നമ്പർ :7510339698, +91 96338 72185
വാർത്താ സമ്മേളത്തിൽ പങ്കെടുക്കുന്നവർ:
ഷബീർ പി.കെ (ജില്ലാ വൈസ് പ്രസിഡന്റ്,, ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം)
അൽത്താഫ് ശാന്തപുരം ( ജില്ലാ സെക്രട്ടറി, ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം)
മുബീൻ മലപ്പുറം (അസിസ്റ്റന്റ് സെക്രെട്ടറി, ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം)
ജസീം കൊളത്തൂർ (സെക്രെട്ടറിയറ്റ് അംഗം, ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം)
ജെബിൻ (കമ്മിറ്റി അംഗം, ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം)
സഹൽ (കമ്മിറ്റി അംഗം, ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം)