സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാന് 10 വർഷം തടവും 14 ലക്ഷം രൂപ പിഴയും

രാംപൂർ: രാംപൂരിലെ ദുംഗർപൂർ കോളനിയിലെ താമസക്കാരെ ബലം പ്രയോഗിച്ച് കുടിയൊഴിപ്പിക്കുകയും കൊള്ളയടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ സമാജ്‌വാദി പാർട്ടി മുതിർന്ന നേതാവ് അസം ഖാന് 10 വർഷം തടവും 14 ലക്ഷം രൂപ പിഴയും റാംപൂർ എംപി/എംഎൽഎ കോടതി വിധിച്ചു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) ക്രിമിനൽ അതിക്രമം, മനഃപൂർവം അപമാനിക്കൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, നാശനഷ്ടം വരുത്തുന്ന ദ്രോഹം എന്നിവ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം അസം ഖാൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

റാംപൂർ മുൻസിപ്പൽ ചെയർപേഴ്‌സൺ അസ്ഹർ അഹമ്മദ് ഖാൻ, മുൻ സർക്കിൾ ഓഫീസർ ആലെ ഹസൻ എന്നിവരുൾപ്പെടെ മറ്റ് മൂന്ന് പേർക്ക് 2.5 ലക്ഷം രൂപ വീതം പിഴയും അഞ്ച് വർഷം തടവും വിധിച്ചു.

2016-ൽ ദുംഗർപൂർ കോളനിയിലെ വീടുകൾ അസം ഖാനും കൂട്ടരും ചേർന്ന് സർക്കാർ ഷെൽട്ടറുകൾക്ക് വഴിയൊരുക്കുന്നതിനായി പൊളിച്ചു നീക്കിയതാണ് കേസ്.

ബലം പ്രയോഗിച്ച് വീടുകളിൽ കയറി ആക്രമിച്ച് പണവും സാധനങ്ങളും കൊള്ളയടിക്കുകയായിരുന്നെന്ന് നാട്ടുകാർ ആരോപിച്ചു. ഉത്തർപ്രദേശിൽ സർക്കാർ മാറിയതിന് ശേഷം 2019 ൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News