ഗാസയിലെ ഇസ്രയേലിൻ്റെ രക്തച്ചൊരിച്ചില്‍ ‘വംശഹത്യ’യാണെന്ന് പറഞ്ഞ ഫലസ്തീന്‍-അമേരിക്കന്‍ നഴ്സിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

ന്യൂയോര്‍ക്ക്: ഗാസയിലെ ഇസ്രയേലിൻ്റെ നടപടികളെ “വംശഹത്യ” എന്ന് വിശേഷിപ്പിച്ചതിനെ തുടർന്ന് ന്യൂയോർക്ക് സിറ്റിയിലെ ഒരു ആശുപത്രിയിലെ ഫലസ്തീൻ-അമേരിക്കൻ നഴ്സിനെ പിരിച്ചു വിട്ടു.

ന്യൂയോർക്കിലെ പ്രധാന ഹോസ്പിറ്റൽ സിസ്റ്റമായ NYU ലാങ്കോൺ ഹെൽത്തിൽ ജോലി ചെയ്യുന്ന ഹെസെന്‍ ജാബറിനെയാണ് അധികൃതര്‍ പിരിച്ചുവിട്ടത്. മെയ് 7 ന് തനിക്ക് ഒരു അവാർഡും അതേ മാസം തന്നെ ഒരു പിരിച്ചുവിടൽ കത്തും ലഭിച്ചതായി ഹെസെന്‍ ജാബര്‍ ഇന്‍സ്റ്റാഗ്രാമില്‍ അറിയിച്ചു.

ഗർഭധാരണവും പ്രസവ നഷ്ടവും അനുഭവിച്ച അമ്മമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതിനും അവര്‍ക്ക് എല്ലാവിധ പിന്തുണകളും വാഗ്ദാനം ചെയ്തതിന് ആശുപത്രി അധികൃതര്‍ സംഘടിപ്പിച്ച സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങില്‍ ഹെസെന്‍ ജാബര്‍ നടത്തിയ സ്വീകാര്യതാ പ്രസംഗത്തിൽ, “ഗാസയിലെ നിലവിലെ വംശഹത്യയിൽ” ആശങ്ക രേഖപ്പെടുത്തിയതിനാണ് അവരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്.

“ഗാസയിലെ നിലവിലെ വംശഹത്യയിൽ എൻ്റെ രാജ്യത്ത് നിന്നുള്ള സ്ത്രീകൾ സങ്കൽപ്പിക്കാനാവാത്ത നഷ്ടങ്ങളിലൂടെ കടന്നുപോകുന്നത് എന്നെ വേദനിപ്പിക്കുന്നു. അവരുടെ പിഞ്ചു കുഞ്ഞുങ്ങളെയും ഈ വംശഹത്യയ്ക്കിടെ അവർക്ക് നഷ്ടപ്പെട്ട കുട്ടികളെയും ഓര്‍ത്ത് സങ്കടപ്പെടുമ്പോൾ എനിക്ക് അവരുടെ കൈകൾ പിടിച്ച് അവരെ ആശ്വസിപ്പിക്കാൻ കഴിയില്ലെങ്കിലും, ഞാൻ അവരെ ഇവിടെ NYU യിൽ പ്രതിനിധീകരിക്കുന്നത് തുടരും. അത് അവരെ അഭിമാനം കൊള്ളിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” ജാബർ തൻ്റെ പ്രസംഗത്തില്‍ പറഞ്ഞു.

മെയ് 22-ന് ഓഫീസിൽ തിരിച്ചെത്തിയ ജാബര്‍, തൻ്റെ ഓൺലൈൻ പ്രസംഗം “ആളുകളെ വ്രണപ്പെടുത്തിയെന്നും” “മറ്റുള്ളവരെ അപകടത്തിലാക്കിയെന്നും” ആശുപത്രി അധികൃതർ അവകാശപ്പെട്ടതായും, ആശുപത്രിയിലെ തൻ്റെ ചുമതലകളിൽ നിന്ന് തന്നെ പിരിച്ചുവിട്ടതായും കണ്ടെത്തി.

“ഇക്കാര്യം ചർച്ച ചെയ്യാൻ NYU ലാങ്കോണിലെ നഴ്‌സിംഗ് പ്രസിഡൻ്റും വൈസ് പ്രസിഡൻ്റുമായി ഒരു അപ്രതീക്ഷിത മീറ്റിംഗിലേക്ക് എന്നെ വലിച്ചിഴച്ചു. എൻ്റെ പ്രസംഗത്തിൻ്റെ ഒരു ചെറിയ ഭാഗം എൻ്റെ രാജ്യത്തെ ദുഃഖിതരായ അമ്മമാർക്കുള്ള ആദരാഞ്ജലിയായിരുന്നു,”അവർ എഴുതി.

മുമ്പുണ്ടായ ഒരു സംഭവം കാരണം ഡിസംബറിൽ ജാബിറിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി ആശുപത്രി വക്താവ് പറഞ്ഞു. വിവാദ വിഷയത്തെക്കുറിച്ചുള്ള തൻ്റെ അഭിപ്രായങ്ങൾ ജോലിസ്ഥലത്തേക്ക് കൊണ്ടുവരരുത് എന്ന് ഉപദേശിക്കുകയും ചെയ്തിരുന്നതായി വക്താവ് പറഞ്ഞു.

പ്രാദേശിക ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച്, കഴിഞ്ഞ എട്ട് മാസമായി ഇസ്രായേൽ നടത്തുന്ന വംശഹത്യ കാരണം ഗാസയിൽ 36,200-ലധികം, അവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളും, ജീവൻ നഷ്ടപ്പെട്ടു.

അന്താരാഷ്ട്ര സമൂഹത്തിൻ്റെ സമ്മർദ്ദം ഉണ്ടായിരുന്നിട്ടും, ഗാസയിൽ ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങളെ “വംശഹത്യ” ആയി അംഗീകരിക്കുന്നതിൽ അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും പരാജയപ്പെട്ടു.

ഇസ്രയേലിൻ്റെ ഭീകരതയെ വിമർശിക്കുന്ന ഏതൊരാൾക്കെതിരെയും നിയമനടപടി സ്വീകരിക്കാൻ അധികാരികളെ പ്രാപ്തരാക്കുന്ന ഇസ്രയേലി നടപടികളെ യഹൂദ വിരുദ്ധ പ്രവർത്തനമായി വിശേഷിപ്പിക്കാൻ വാഷിംഗ്ടൺ “വംശഹത്യ” എന്ന ഉപയോഗം ഒരു ആയുധമായാണ് കണക്കാക്കുന്നത്.

മുമ്പ്, യു.എസ് ഹൗസ് കമ്മിറ്റി ഓൺ എഡ്യൂക്കേഷനും വർക്ക്ഫോഴ്‌സ് കമ്മിറ്റി അംഗങ്ങളും അമേരിക്കൻ സർവ്വകലാശാലകളിലുടനീളമുള്ള സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ “അക്രമകാരികൾ” എന്ന് മുദ്രകുത്തുകയും ഇസ്രയേലിനെതിരായ വിദ്യാർത്ഥികളുടെ ന്യായമായ വിമർശനത്തെ യഹൂദ വിരുദ്ധതയായി ചിത്രീകരിക്കുകയും ചെയ്തിരുന്നു.

Print Friendly, PDF & Email

Leave a Comment

More News