തലവടി ചുണ്ടൻ വള്ളം ഓവർവീസ് ഫാൻസ് അസോസിയേഷന്‍ പഠനോപകരണ വിതരണം പൂർത്തിയായി

തലവടി : അക്ഷര മുറ്റത്തേക്ക് പിച്ച വെയ്ക്കുന്ന കുരുന്നുകൾക്കുള്ള തലവടി ചുണ്ടൻ വള്ളം ഓവർവീസ് ഫാൻസ് അസോസിയേഷന്‍ പഠനോപകരണ വിതരണം പൂർത്തിയായി. തലവടി പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട എട്ട് സ്കൂളുകളിലെ എൽ. പി വിഭാഗ ത്തിലുള്ള മുഴുവൻ വിദ്യാർത്ഥികൾക്കാണ് നോട്ടുബുക്കുകൾ നല്കിയത്.തലവടി ഗ്രാമത്തിൽ സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി കർമ്മ പരിപാടികൾ തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷന്‍ ഇതിനോടകം ഏറ്റെടുത്ത് നടത്തിയിട്ടുണ്ടെന്നും ജന ക്ഷേമ പദ്ധതികളുമായി തലവടി ടൗൺ ബോട്ട് ക്ലബ് ഉണ്ടാകുമെന്നും ടി.ടി.ബി.സി പ്രസിഡന്റ് ഷിനു എസ് പിള്ള, ജനറൽ സെക്രട്ടറി റിക്സൺ ഉമ്മൻ എടത്തിൽ, ട്രഷറാർ അരുൺ പുന്നശ്ശേരിൽ, വർക്കിംഗ് പ്രസിഡൻ്റ് ജോമോൻ മാത്യു ചക്കാലയിൽ , ടോഫാ പ്രസിഡന്റ് ലിജു സാം വർഗ്ഗീസ്,സെക്രട്ടറി കെഎസ് സന്ദീപ് എന്നിവർ അറിയിച്ചു.

പുതു തലമുറയെ ജലോത്സവ പ്രേമികള്‍ ആക്കുന്നതിന് ലക്ഷ്യമിട്ട് വിതരണം ചെയ്യുന്ന ബുക്കുകൾ പ്രത്യേകം ഡിസൈന്‍ ചെയ്തതും പുറം ചട്ടകളിൽ തലവടി ചുണ്ടൻ വള്ളത്തിന്റെ ചിത്രം ആലേഖനവും ചെയ്തിട്ടുണ്ട്.

തലവടി കുന്തിരിക്കൽ സി.എം.എസ് ഹൈസ്ക്കൂൾ ലോക്കല്‍ മാനേജർ റവ. മാത്യു ജിലോ നൈനാൻ, പ്രഥമാധ്യപകൻ റെജിൽ സാം മാത്യൂ ,ആനപ്രമ്പാൽ നോർത്ത് എംടിഎൽപി സ്ക്കൂൾ പ്രഥമാധ്യപകൻ ജോജൻ ജോയി പണിക്കർ, ചെത്തിപുരയ്ക്ക്ൽ ഗവ. എൽ പി സ്കൂള്‍ പ്രഥമാധ്യപിക എസ്. ശ്രീലേഖ തങ്കച്ചി,നീരേറ്റുപുറം എംടിഎൽപി സ്ക്കൂൾ പ്രഥമാധ്യപിക സോണി മാത്യൂ,തലവടി മോഡൽ യു പി. സ്കൂൾ പ്രഥമാധ്യപിക എം. എസ് അനിത,ആനപ്രമ്പാൽ ഗവ. എല്‍ പി സ്കൂള്‍ പ്രഥമാധ്യപിക ദീപാ നായ്ക്ക്,കാരിക്കുഴി എൽപി സ്കൂൾ പ്രഥമാധ്യപിക കെ ജയകുമാരി എന്നിവർക്ക് പഠനോപകരണം ടോഫാ പ്രസിഡന്റ് ലിജു സാം വർഗീസ് , ഡോ ജോൺസൺ വി.ഇടിക്കുള ,എസ് ശിവദാസ് ,കലേഷ് കമൽ, എബി പൗലോസ് എന്നിവർ കൈമാറി.പ്രവേശനോത്സവത്തിൽ വിദ്യാർത്ഥികൾക്ക് നോട്ടു ബുക്കുകൾ വിതരണം ചെയ്യും.

ക്രമീകരണങ്ങൾക്ക് ബ്ളോക്ക് പഞ്ചായത്ത് അംഗം അജിത് പിഷാരത്ത് , ടോഫാ പ്രസിഡന്റ് ലിജു സാം വർഗീസ് , ഡോ ജോൺസൺ വി.ഇടിക്കുള ,എസ് ശിവദാസ് , കലേഷ് കമൽ, എബി പൗലോസ് എന്നിവർ നേതൃത്വം നല്കി.

വള്ളംകളിക്കൊപ്പം സമൂഹ നന്മ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾക്ക് വിവിധ ഭാഗങ്ങളില്‍ നിന്നും സംഘാടകരെ അഭിനന്ദിക്കുകയും പിന്തുണയും വർദ്ധിച്ചിരിക്കുകയാണ്.

Print Friendly, PDF & Email

Leave a Comment

More News