ജാമിഅ മർകസ് വിർച്വൽ ടോക് സീരീസിന് തുടക്കം

കോഴിക്കോട്: ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ ആഗോള പ്രമുഖർ ജാമിഅ മർകസ് വിദ്യാർഥികളുമായി സംവദിക്കുന്ന വിർച്വൽ ടോക് സീരീസിന് തുടക്കം. അക്കാദമിക രംഗത്ത് വിദ്യാർഥികളുടെ നൈപുണ്യ വികാസം ലക്ഷ്യംവെച്ചു സംഘടിപ്പിക്കുന്ന ടോക് സീരീസിന്റെ ആദ്യ പതിപ്പിൽ ജോർദാനിലെ ഇമാം റാസി ഫിലോസഫി ചെയർ അഡ്വൈസർ ഡോ. സഈദ് ഫൂദ സംസാരിച്ചു. ഇസ്‌ലാമിക വിശ്വാസ സംഹിതകളുടെ കെട്ടുറപ്പ് വിളിച്ചോതുകയും അതിൽ വൈകല്യം നേരിട്ട പ്രസ്ഥാനങ്ങളെ തുറന്നുകാട്ടുകയും ചെയ്ത ടോക് ജാമിഅ മർകസ് ചാൻസിലർ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ജാമിഅ ഫൗണ്ടർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ വിശിഷ്ടാതിഥിയായി.  ഭാഷ, കർമശാസ്ത്രം, ചരിത്രം, സംസ്കാരം, വിശ്വാസം തുടങ്ങി വിവിധ വൈജ്ഞാനിക വിഷയങ്ങൾ പ്രമേയമാവുന്ന ടോക് സീരീസിന്റെ വരും സെഷനുകളിലും ലോക പ്രശസ്ത സുന്നി പണ്ഡിതർ വിദ്യാർഥികളുമായി സംവദിക്കും. തിയോളജി ഡിപ്പാർട്മെന്റിന് കീഴിൽ സംഘടിപ്പിച്ച ടോകിൽ മർകസ് ഡയറക്ടർ സി പി ഉബൈദുല്ല സഖാഫി, വകുപ്പ് മേധാവി അബ്ദുല്ല സഖാഫി മലയമ്മ, സുഹൈൽ അസ്ഹരി, ജാമിഅ അഡ്മിനിസ്ട്രേറ്റീവ്‌ ഓഫീസർ അസ്‌ലം സഖാഫി മലയമ്മ സംബന്ധിച്ചു.

Print Friendly, PDF & Email

Leave a Comment

More News