ഡാലസ് മലയാളി അസോസിയേഷൻ പൊതുയോഗം ജൂൺ 9 ന്

ഡാലസ്: നോർത്ത് ടെക്‌സസിലെ പ്രമുഖ സാംസ്ക്‌കാരിക സംഘടനയായ ഡാലസ് മലയാളി അസോസിയേഷന്റെ വാർഷീക പൊതുയോഗം ജൺ 9 ഞായറാഴ്‌ച വൈകിട്ട് 6.30ന് ഇർവിംഗ് പസന്ത് ഓഡിറ്റോറിയത്തിൽ വച്ചു നടത്തുവാൻ തീരുമാനിച്ചു. അസോസിയേഷൻ സ്റ്റേറ്റ് രജിട്രേർഡ് അംഗങ്ങളായ ഡക്സ്റ്റർ ഫെരേര, തൊമ്മച്ചൻ മുകളേൽ, ട്രസ്റ്റ് ബോർഡ് ചെയർമാൻ ബിജു ലോസൺ, സെക്രട്ടറി ലിജി തോമസ്, ട്രഷറാർ സുനു മാത്യു, മറ്റു കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വമേകുന്ന പൊതു യോഗത്തിൽ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കും.

ഇതോടൊപ്പം ഓഗസ്റ്റ് 8 മുതൽ 11 വരെ ഡോമിനിക്കൻ റിപ്പബ്ളിക്കിൽ വച്ചു നടക്കുന്ന ഫോമ അന്തർദേശീയ കൺവൻഷനിലേക്കുള്ള ഏഴു പ്രതിനിധികളെ പൊതുയോഗം തിരഞ്ഞെടുക്കും.

കഴിഞ്ഞ ഏതാനം വർഷങ്ങളായി നിർജീവമായ അസോസിയേഷൻ്റെ സാമൂഹ്യ സാംസ്ക്‌കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളെ ഊർജിതമാക്കുക എന്ന ലക്ഷ്യത്തോടെ കാലോചിതവും സമഗ്രവുമായ പദ്ധതികൾ പ്രമുഖരായ ഡാലസ് മലയാളികളുടെ സഹകരണത്തോടെ നടപ്പാക്കുമെന്നഅസോസിയേഷൻ നേതാക്കൾ അറിയിച്ചു.

അസോസിയേഷൻ്റെ അഭ്യദയകാംക്ഷികളും മുൻ വർഷങ്ങളിലെ ഭാരവാഹികളും പൊതുയോഗത്തിൽ പങ്കെടുക്കണമെന്ന് നേതാക്കള്‍ അഭ്യർത്ഥിച്ചു.

Print Friendly, PDF & Email

Leave a Comment

More News