നവകേരള മലയാളി അസോസിയേഷൻ കുടുംബസംഗമം അവിസ്‌മരണീയമായി

സൗത്ത് ഫ്ലോറിഡ:  മൂന്ന് പതിറ്റാണ്ടായി  സൗത്ത് ഫ്ലോറിഡ മലയാളികളുടെ മുഖമുദ്രയായി പ്രവർത്തിക്കുന്ന നവകേരള മലയാളി അസോസിയേഷൻ ഓഫ് ഫ്ളോറിഡയുടെ കുടുംബസംഗമം വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു . മാതാപിതാക്കളും, യുവജനങ്ങളും, കൊച്ചുകുട്ടികളും ഒന്നുചേർന്ന് ആടിപാടിയും, സൗഹൃദ കായിക മത്സരങ്ങൾ നടത്തിയും, വ്യത്യസ്തങ്ങളായ അമേരിക്കൻ-മലയാളി ഭക്ഷണങ്ങൾ  പാചകം ചെയ്ത് പങ്ക് വെക്കുകയും ചെയ്തപ്പോൾ കുടുംബസംഗമം ഏവർക്കും അവിസ്‌മരണീയമായി .

നവകേരള മലയാളി അസോസിയേഷൻ കെട്ടിപ്പടുക്കാൻ നേതൃത്വം നൽകിയവരും, തുടർന്ന് സംഘടനയുടെ യശസ്സ് കാത്തു പരിപാലിച്ച മുൻ പ്രസിഡന്റുമാരും , മുൻ ഭാരവാഹികളും ഉൾപ്പെടെ  മൂന്ന്  തലമുറയുടെ സംഗമമായിരുന്നു യഥാർത്ഥത്തിൽ നടന്നത്.

Print Friendly, PDF & Email

Leave a Comment

More News