ഫിലഡല്‍ഫിയ: ഓര്‍മാ ഇന്റര്‍നാഷണലിന്റെ നേതൃത്വത്തില്‍ ഗ്രാന്റ് പേരന്റ്‌സ് ഡേ സെപ്റ്റംബര്‍ 21ന് ആഘോഷിയ്ക്കുമെന്ന് ഓര്‍മാ ഇന്റര്‍നാഷണല്‍ ഫിലഡല്‍ഫിയാ ചാപ്റ്റര്‍ പ്രസിഡന്റ് ഷൈലാ രാജന്‍ അറിയിച്ചു. ഓര്‍മാ ഇന്റര്‍നാഷണല്‍ ഫിലഡല്‍ഫിയാ ചാപ്റ്റര്‍ പുതിയ ഭരണസമിതിയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടത്തും.
സെപ്റ്റംബര്‍ 21 ന് ഓര്‍മാ ഇന്റര്‍നാഷണല്‍ ലോകവ്യാപകമായി ഗ്രാന്റ് പേരന്റ്‌സ് ഡേ ആഘോഷിയ്ക്കുമെന്ന് ഓര്‍മാ ഇന്റര്‍നാഷനല്‍ ഭാരവാഹികളും അറിയിച്ചു. അനുഭവ സമ്പത്തിന്റെ കരുത്തില്‍ ലോക ഗതികളെ സന്മാര്‍ഗത്തില്‍ ഉറപ്പിയ്ക്കുന്നതിന് വല്യച്ഛന്റെയും വല്യമ്മയുടെയും പ്രസക്തി മറ്റാരെക്കാളും മലയാള ശീലങ്ങളില്‍ പതിഞ്ഞിട്ടുള്ളതാണെന്ന് ആമുഖ പ്രസംഗത്തില്‍ ഓര്‍മാ ഇന്റര്‍നാഷനല്‍ ട്രസ്റ്റീ ബോഡ് ചെയര്‍മാന്‍ ജോസ് ആറ്റുപുറം പറഞ്ഞു.
ജോലിത്തിരക്കുകളില്‍ മാതാ പിതാക്കള്‍ സമയക്കുറവെന്ന തടസ്സങ്ങളില്‍ പതറുമ്പോള്‍, പുതു തല മുറയ്ക്ക് വഴിവെളിച്ചമേകാന്‍ മുത്തച്ഛനും മുത്തച്ഛിയുമുണ്ട് എന്ന ആശ്വാസമാണ് ഭാവിയുടെ ബലം. ഈ തിരിച്ചറിവിനെ പ്രോത്സാഹിപ്പിക്കുകയാണ് ഓര്‍മാ ഇന്‍ന്റര്‍നാഷണല്‍ ഗ്രാന്റ് പേരന്റ്‌സ് ഡേ സെലിബ്രേഷന്‍ കൊണ്ട് ഉദ്ദേശിയ്ക്കുന്നത് എന്ന് ഓര്‍മാ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ജോര്‍ജ് നടവയല്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ വ്യക്തമാക്കി. വിവിധ ഭാരവാഹികളായ വിന്‍സന്റ് ഇമ്മാനുവേല്‍, ജോസ് തോമസ്, അലക്‌സ് തോമസ്, റോഷന്‍ പ്‌ളാമൂട്ടില്‍, അരുണ്‍ കോവാട്ട്, അലക്‌സ് അബ്രാഹം, സര്‍ജന്റ് ബ്ലസ്സന്‍ മാത്യൂ, റോബര്‍ട് ജോണ്‍ അരീച്ചിറ, ജൊ തോമസ്, എയ്മ്ലിന്‍ തോമസ്, ജിത് ജേ, ലീതൂ ജിതിന്‍, സെബിന്‍ സ്റ്റീഫന്‍, മറിയാമ്മ ജോര്‍ജ്, സിനോജ് അഗസ്റ്റിന്‍ വട്ടക്കാട്ട് , ജോയി തട്ടാര്‍കുന്നേല്‍, സേവ്യര്‍ ആന്റണി എന്നിവര്‍ പ്രസംഗിച്ചു.