എയിംന സ്കോളർഷിപ്പ്: മലയാളി നഴ്സുകൾക്ക് മികച്ച അവസരം

ഹൂസ്റ്റൺ: എയിംനയുടെ യു.എസ്.എ ലോഞ്ചിന്റെ ഭാഗമായി, ആർ എൻ നഴ്സിംഗ് പഠിക്കുന്ന സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന എയിംന ഗ്രൂപ്പ് അംഗങ്ങളായ അഞ്ച് മലയാളി നേഴ്സുമാർക്ക് NCLEX-RN കോഴ്സ് (3 മാസത്തെ ഓൺലൈൻ കോഴ്സ് + 1 വർഷത്തേയ്ക്കുള്ള ക്വസ്റ്റ്യൻ ബാങ്ക് അക്സസ്) പരിപൂർണ്ണ സൗജന്യമായി ലഭിക്കുന്നതിന് സ്കോളർഷിപ്പ് ആരംഭിച്ചു. ഇതിലൂടെ സ്കോളർഷിപ്പിന് അർഹരാകുന്നവർക്ക് 50,000 രൂപയുടെ (മൊത്തം 2.5 ലക്ഷം രൂപ) ആനുകൂല്യമാണ് ലഭിക്കുന്നത്.
അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്ത ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടായ Apple RN Classes – മായി കൈകോർത്താണ് എയിംന അംഗങ്ങൾക്കായി ഈ സ്കോളർഷിപ്പ് നടപ്പാക്കുന്നത്. ഈ പ്രത്യേക സ്കോളർഷിപ്പ് മലയാളി നഴ്സുകൾക്ക് അവരവരുടെ കരിയറിൽ ഉയർച്ച കൈവരിക്കാൻ ഒരു നല്ല അവസരം നൽകും എന്ന് എയിംനയുടെ അഡ്മിൻസ് അറിയിച്ചു.
അർഹതയുള്ളവർക്ക് ഫസ്റ്റ് കം, ഫസ്റ്റ് സർവ് അടിസ്ഥാനത്തിൽ സ്കോളർഷിപ്പ് ലഭ്യമാക്കുന്നതാണ്. താല്പര്യമുള്ള എയിംന അംഗങ്ങൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലുള്ള ഫോം പൂരിപ്പിക്കുക
Print Friendly, PDF & Email

Leave a Comment