തളിപ്പറമ്പ്: ആശ്രിതരില്ലാതെ തെരുവുകളിലും മറ്റും കഴിയുന്ന വയോജനങ്ങളെ ഏറ്റെടുത്ത് സംരക്ഷിച്ചുപോരുന്ന പഴയങ്ങാടി എയ്ഞ്ചല്‍സ് വാലിയിലേക്ക് മര്‍കസ് ആര് സി എഫ് ഐ വാക്കറുകള്‍ വിതരണം ചെയ്തു. പരസഹായമില്ലാതെ നടക്കാന്‍ പ്രയാസമനുഭവിക്കുന്ന ഇവിടുത്തെ അന്തേവാസികള്‍ക്ക് ഏറെ ഉപകാരപ്രദമായ ഉപകരണം എന്ന നിലയിലാണ് വാക്കറുകള്‍ നല്‍കിയത്. വര്‍ഷങ്ങളായി ആരോഗ്യ ഉപകരണങ്ങളും ചികിത്സാ സഹായങ്ങളും നല്കി വരുന്ന ആര് സി എഫ് ഐയുടെ ക്ഷേമകാര്യ പദ്ധതിയുടെ ഭാഗമായാണ് വിതരണം നടന്നത്. ഭവന നിര്‍മാണം, ശുദ്ധജല പദ്ധതി, തൊഴില്‍ ഉപകരണ വിതരണം, അനാഥ സംരക്ഷണം, വിദ്യാഭ്യാസ സഹായം ഉള്‍പ്പെടെ വിവിധ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളാണ് ആര് സി എഫ് ഐ നടത്തിവരുന്നത്. ചടങ്ങില്‍ ആര് സി എഫ് ഐ സി.ഒ.ഒ സ്വാദിഖ് നൂറാനി, മര്‍സൂഖ് നൂറാനി, ശിഫാഫ്, മിദ്ലാജ് അമാനി സംബന്ധിച്ചു.
More News
-
പ്രതിഭാദരവും സ്കൂൾ അടുക്കളത്തോട്ട ഉദ്ഘാടനവും
കോഴിക്കോട്: മാങ്കാവ് എം. ഐ. യു. പി. സ്കൂളിൽ പച്ചക്കറി തോട്ട നിർമ്മാണോദ്ഘാടനം മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി... -
ശൈഖ് അബുബക്കർ ഫൗണ്ടേഷൻ സ്കോളർ സ്പാർക് ടാലന്റ് ഹണ്ട് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ശൈഖ് അബുബക്കർ ഫൗണ്ടേഷൻ നടത്തുന്ന സ്കോളർ സ്പാർക് ടാലന്റ് ഹണ്ട് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 2024 -25 അധ്യയന വർഷത്തിൽ... -
ഖുർആൻ സന്ദേശങ്ങൾ സമാധാന ജീവിതം സാധ്യമാക്കും : കാന്തപുരം
കോഴിക്കോട്: വിശുദ്ധ ഖുർആന്റെ മാനവിക-സാഹോദര്യ-നവീകരണ സന്ദേശങ്ങൾ സമാധാന ജീവിതം സാധ്യമാക്കാൻ പര്യാപ്തമാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ...