ദോഹ:നടുമുറ്റം ഖത്തർ മദീന ഖലീഫയിലെ യാസ്മെഡ് മെഡിക്കൽ സെൻ്ററുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വനിതകൾക്കും കുട്ടികൾക്കും മാത്രമായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജനറൽ മെഡിസിൻ , ഗൈനക്കോളജി, പീഡിയാട്രി ഉൾപ്പെടെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനങ്ങൾക്ക് പുറമെ ലാബ് ടെസ്റ്റുകൾ,ഹെൽത്ത് സ്ക്രീനിംഗ് തുടങ്ങിയവയും ക്യാമ്പിൽ സൌജന്യമായി ലഭ്യമായിരുന്നു. ഗൈനക്കോളജി വിഭാഗം ഡോ. നാസിയ സുൽത്താന സുഹൈൽ ഖാസി ഗർഭാശയ രോഗങ്ങളെക്കുറിച്ചും അതിനെതിരായി സ്വീകരിക്കേണ്ട ജീവിതശൈലികളെക്കുറിച്ചും ബോധവത്കരണ ക്ലാസ് നടത്തി. ക്ലാസിനെ സംബന്ധിച്ച സദസ്സിൻ്റെ സംശയങ്ങൾക്ക് ഡോക്ടർ മറുപടി നൽകി.
മുഖ്യാതിഥി സ്പെഷ്യർ കെയർ ഡെൻ്റൽ പ്രാക്ടീഷനർ ഡോ. ഖദീജ സിയാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. യാസ്മെഡ് മെഡിക്കൽ സെൻ്റർ മാനേജർ മുഹമ്മദ് അലി, ഐ സി ബിഎഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, പ്രവാസി വെൽഫെയർ പ്രസിഡൻ്റ് ചന്ദ്രമോഹൻ, വൈസ് പ്രസിഡൻ്റ് റഷീദലി തുടങ്ങിയവർ സംബന്ധിച്ചു. നടുമുറ്റം പ്രസിഡൻ്റ് സന നസീം യാസ്മെഡ് മാനേജർ മുഹമ്മദലിക്ക് നടുമുറ്റം സ്നേഹോപഹാരം സമർപ്പിച്ചു.മെഹദിയ മൻസൂർ ഗാനം ആലപിച്ചു.
നടുമുറ്റം പ്രസിഡൻ്റ് സന നസീം സ്വാഗതവും യാസ്മെഡ് മെഡിക്കൽ സെൻ്റർ മാർക്കറ്റിംഗ് മാനേജർ ഉനൈസ് ലുലു നന്ദിയും പറഞ്ഞു.
നടുമുറ്റം ജനറൽ സെക്രട്ടറി ഫാത്വിമ തസ്നീം, വൈസ് പ്രസിഡൻ്റ് ലത കൃഷ്ണ, ട്രഷറർ റഹീന സമദ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഖദീജാബി നൌഷാദ്,മുബഷിറ ഇസ്ഹാഖ്,സനിയ്യ കെ സി,ജമീല മമ്മു, വിവിധ ഏരിയ പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം കൊടുത്തു.
മുൻകൂട്ടി രജിസ്റ്റർ ചെയ്ത് ക്യാമ്പിൽ പങ്കെടുത്തവർക്ക് ഒരാഴ്ച വരെ സൗജന്യ സേവനവും ക്യാമ്പിൻ്റെ മുഴുവൻ ആനുകൂല്യങ്ങളും ലഭ്യമാകുന്നതാണെന്ന് സംഘാടകർ അറിയിച്ചു.