സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നൽകിയ മാനനഷ്ടക്കേസിൽ സ്വപ്‌ന സുരേഷിന് ജാമ്യം

കണ്ണൂര്‍: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നൽകിയ മാനനഷ്ടക്കേസിൽ നയതന്ത്ര ചാനൽ വഴി സ്വർണക്കടത്ത് നടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിന് തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. പലതവണ സമൻസ് അയച്ചിട്ടും കോടതിയിൽ ഹാജരാകാതിരുന്ന സ്വപ്ന സുരേഷ് വാറണ്ടിൻ്റെ തൊട്ടടുത്ത ദിവസം തന്നെ ഹാജരായി.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരായ ആരോപണങ്ങൾ പിൻവലിക്കാൻ വിജേഷ് പിള്ള മുഖേന ഗോവിന്ദൻ തനിക്ക് 30 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന സ്വപ്‌ന സുരേഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റാണ് കേസിനാസ്പദം. ഈ പോസ്റ്റ് തൻ്റെയും മുഖ്യമന്ത്രിയുടെയും സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഗോവിന്ദൻ മാനനഷ്ടത്തിന് പരാതി നൽകിയത്. സോഷ്യൽ മീഡിയ പോസ്റ്റുമായി ബന്ധപ്പെട്ട് സിപിഐ എം തളിപ്പറമ്പ് ഏരിയ സെക്രട്ടറിയും സമാനമായ പരാതി നൽകി.

ജൂണ്‍ 26-ന് അടുത്ത വാദം കേള്‍ക്കാന്‍ കോടതി മാറ്റിവെച്ചു.

Print Friendly, PDF & Email

Leave a Comment