എടത്വ : വൈ എം സി എ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എടത്വാ പഞ്ചായത്തു തലത്തിൽ വിവിധ മേഖലകളിൽ മികവ് പുലർത്തിയ ഡോ.എസ് ശ്രീജിത്ത് (മൃഗക്ഷേമം), ബി .ഹരികുമാർ ( പത്രപ്രവർത്തനം), തങ്കച്ചൻ പാട്ടത്തിൽ ( സമ്മിശ്ര കർഷകൻ), ടിൻറു ദിലീപ് (കായികം) എന്നിവർക്ക് സർ ജോർജ് വില്യംസ് ഗ്രാമ പ്രഭ പുരസ്കാരം നൽകി ആദരിച്ചു.മാർത്തോമ്മാ സഭ അടൂർ ഭദ്രാസന അധ്യക്ഷൻ മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. ക്നാനായ കത്തോലിക്ക സഭ കോട്ടയം അതിരുപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം പുരസ്ക്കാരം സമ്മാനിച്ചു.
എടത്വ പഞ്ചായത്ത് പരിധിയിലുള്ള സ്കൂളുകളിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
വൈഎംസിഎ പ്രസിഡന്റ് അഡ്വ. ഐസക് രാജു അദ്ധ്യക്ഷത വഹിച്ചു. പയസ് ടെൻത് ഐടിഐ മാനേജർ ഫാ.റെജി ജോർജ്, ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമതി അദ്ധ്യക്ഷ ബിനു ഐസക് രാജു,ആനപ്രമ്പാൽ മാർത്തോമ്മ ഇടവക വികാരി റവ.സിബു പള്ളിച്ചിറ,സഹവികാരി റവ.ടോം ഏബ്രഹാം , വൈഎംസിഎ തിരുവല്ല സബ്ബ് റീജൻ ചെയർമാൻ ജോജി പി.തോമസ്, ഗ്രാമ പഞ്ചായത്ത് വികസന സ്ഥിരം സമതി അദ്ധ്യക്ഷൻ ജി. ജയചന്ദ്രൻ ,വൈ എം സി എ സെക്രട്ടറി പ്രസാദ് പി .വർഗീസ്, ട്രഷറർ സാജൻ വെട്ടുപറമ്പിൽ, സജി ആശാരുപറമ്പിൽ, മോൻസി പായിപ്പാട്, ജേക്കബ് ചെറിയാൻ, കരുവിള മാമ്മൻ , ഐസക് എഡ്‌വേർഡ്, രാജു വി. സി, ബാബു കണ്ണന്തറ എബ്രഹാം പി.ജോൺ, ബിനോയി ഉലക്കപ്പാടിൽ , ഐറിൻ തെരേസ പ്രകാശ് എന്നിവർ പ്രസംഗിച്ചു.