വാഷിംഗ്ടന്‍: അപ്പോളോ 8 ബഹിരാകാശ സഞ്ചാരി വില്യം ആൻഡേഴ്‌സ് സാൻ ജുവാൻ ദ്വീപുകളിൽ വിമാനാപകടത്തിൽ മരിച്ചു. മകൻ ഗ്രെഗാണ് ഇക്കാര്യം അറിയിച്ചത്.
90 കാരനായ ആൻഡേഴ്‌സ് തൻ്റെ വിൻ്റേജ് എയർഫോഴ്‌സ് ടി -34 മെൻ്ററിൽ പറക്കുകയായിരുന്നു. വാഷിംഗ്ടണിൽ നിന്ന് സാൻ ജുവാൻ ദ്വീപുകളിലേക്കുള്ള യാത്രയ്ക്കിടെയാണ് അദ്ദേഹത്തിൻ്റെ വിമാനം വെള്ളത്തിൽ തകർന്നു വീണത്. വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 11:45 നാണ് സംഭവം നടന്നതെന്ന് യു എസ് കോസ്റ്റ് ഗാർഡ് പസഫിക് നോർത്ത് വെസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. സോഷ്യൽ മീഡിയയിലെ ഉപയോക്താക്കൾ അദ്ദേഹത്തിൻ്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.