രാശിഫലം (ജൂൺ 12 ബുധന്‍ 2024)

ചിങ്ങം: നിങ്ങള്‍ക്ക് സ്വന്തം കഴിവില്‍ വിശ്വാസമുണ്ടെങ്കില്‍ എല്ലാം നല്ല രീതിയിൽ നടക്കും. ഇന്ന് നിങ്ങള്‍ തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും കാര്യങ്ങള്‍ പ്രതീക്ഷിച്ചപോലെ നടക്കുകയും ചെയ്യും. നിങ്ങളുടെ ഉറച്ച തീരുമാനങ്ങള്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലി പോലും അനായാസം ചെയ്‌ത് തീര്‍ക്കാന്‍ സഹായിക്കും. സർക്കാർ ഇടപാടുകളില്‍നിന്ന് നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. നിങ്ങളുടെ ആശയങ്ങൾ മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കാനും കാന്‍വാസ് ചെയ്യാനും ടെണ്ടറുകളില്‍ മത്സരിക്കാനും സാധിക്കും. അന്തസും അധികാരവും വർധിക്കും. പിതൃഭാഗത്ത് നിന്നും നേട്ടം വന്നുചേരും. അസഹിഷ്‌ണതയും ക്ഷിപ്രകോപവും പ്രകടിപ്പിക്കരുത്. ആരോഗ്യം ശ്രദ്ധിക്കുക.

കന്നി: നിങ്ങളിന്ന് ക്ഷിപ്രകോപമോ അസഹിഷ്‌ണതയോ കാണിക്കരുത്. കാരണം ഇന്ന് മുഴുവനും നിങ്ങളെ ഒരു സ്ഫോടനാത്മക സ്ഥിതിവിശേഷത്തിലെത്തിച്ചേക്കാവുന്ന ഒട്ടേറെ പ്രതികൂല സംഭവങ്ങളും പ്രശ്‌നങ്ങളും നേരിടേണ്ടിവരും. നിങ്ങള്‍ക്ക് ആത്മവിശ്വാസം കുറവല്ലെങ്കിലും അഭിമാനം പ്രശ്‌നമാകും. സുഹൃത്തുക്കളെപ്പോലും നിങ്ങള്‍ അകറ്റിയേക്കും. നിയമനടപടികള്‍ മാറ്റിവയ്‌ക്കുക, ശാന്തനായിരിക്കുക. ചെലവുകൾ വർധിക്കുമെങ്കിലും മതപരമോ സാമൂഹ്യമോ ആയ കാര്യങ്ങള്‍ക്ക് പണം ചെലവാക്കുന്നതില്‍ മടികാണിക്കരുത്. ആരോഗ്യത്തില്‍ ശ്രദ്ധിക്കുക. കീഴ്‌ജീവനക്കാരെ ജോലിയില്‍ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യുക.

തുലാം: ഇന്ന് നിങ്ങളുടെ വഴിയേ വരുന്ന എല്ലാ സുഖഭോഗങ്ങളും നിങ്ങൾ ആസ്വദിക്കണം. ജോലിയുടെ കാര്യത്തിൽ, വിവിധ ഓപ്‌ഷനുകളിൽ നിന്ന് തെരഞ്ഞെടുക്കേണ്ട ഒരു ഘട്ടത്തിൽ നിങ്ങൾ എത്തും. ദൈവങ്ങളെ സ്‌തുതിക്കുക. നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് തീരുമാനിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല.

വൃശ്ചികം: ഒരു സംഘടിത പ്രചാരണത്തിൽ നിന്ന് നിങ്ങൾ ഇന്ന് പ്രചോദിതരാകും. നിങ്ങൾ വളരെയധികം കണ്ണുകളെ ആകർഷിക്കുന്നു. ആളുകൾ നിങ്ങളെ അനുകരിക്കാൻ ആഗ്രഹിക്കും. നിങ്ങൾക്ക് വളരെ നല്ല ദിവസമായിരിക്കും ഇന്ന്. ജോലിസ്ഥലത്ത് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങാൻ കഴിയും.

ധനു: ഇന്ന് യാത്രയ്‌ക്ക് പറ്റിയ ദിവസമല്ല. കഴിവതും അത് ഒഴിവാക്കുക. അല്ലെങ്കില്‍ വളരെ കരുതലോടെ മാത്രം യാത്ര ചെയ്യുക. നിങ്ങള്‍ക്ക് ക്ഷീണവും ആലസ്യവും തോന്നാമെന്നതിനാല്‍ ആരോഗ്യം ശ്രദ്ധിക്കണം. കുട്ടികളെ ഓര്‍ത്തോ ജോലിസംബന്ധമായോ നിങ്ങള്‍ ഉത്‌കണ്‌ഠാകുലനാണെങ്കില്‍ ശാന്തത പാലിക്കുക. അസ്വസ്ഥനായത് കൊണ്ട് ഒരു പ്രശ്‌നവും പരിഹരിക്കാന്‍ പറ്റുകയില്ല. പ്രശ്‌നങ്ങള്‍ക്ക് സംസാരിച്ച് പരിഹാരം കാണുക. ജോലിയെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ സമയം നല്ലതല്ല. സമീപകാലത്ത് നിങ്ങള്‍ ചിലരുമായി ആലോചിച്ച ആപത്‌ക്കരമായ പദ്ധതികള്‍ ഉപേക്ഷിക്കുക. എതിരാളികളുമായോ മേലധികാരിമാരുമായോ തര്‍ക്കത്തിലേര്‍പ്പെടുന്നത് ഒഴിവാക്കുക.

മകരം: തൊഴില്‍പരമായി എല്ലാം നല്ലനിലയിലാണെങ്കിലും എന്തോ കുറവുണ്ടെന്ന് നിങ്ങള്‍ക്ക് തോന്നാം. പ്രതികൂല ചിന്തകളും അശുഭപ്രതീക്ഷയും ഉപേക്ഷിക്കുക. നിങ്ങള്‍ അസ്വസ്ഥനാകുകയും പ്രശ്‌നങ്ങള്‍ ഉള്ളതിലേറെ പെരുപ്പിച്ചു കാണുകയും ചെയ്യും. ശാന്തനാകുക, എല്ലാം ശരിയാകും. നിങ്ങളുടെ മനോഭാവമാണ് പ്രശ്‌നം. നിങ്ങൾക്ക് കഴിവുണ്ട്. വേഗത്തില്‍ ജോലിചെയ്യുന്നുമുണ്ട്. അത് ആളുകള്‍ അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. ഔദ്യോഗികാവശ്യത്തിനായി യാത്രചെയ്യേണ്ടിവരും. ചെലവുകള്‍ അപ്രതീക്ഷിതമായി ഉയരും. സന്ധികളില്‍ ചെറിയ വേദനതോന്നുകയോ വലിയ ക്ഷീണം അനുഭവപ്പെടുകയോ ചെയ്യാം. പോഷണ കാര്യത്തില്‍ ശ്രദ്ധിക്കുക. പുതിയ സംരംഭങ്ങള്‍ ഒഴിവാക്കുക. ബിസിനസ് പങ്കാളികളുമായി സംഘര്‍ഷമുണ്ടായേക്കാം.

കുംഭം: ആത്മവിശ്വാസത്തോടും നിശ്ചയദാര്‍ഢ്യത്തോടും കൂടി മുന്നോട്ടുപോകാനാണ് നക്ഷത്രങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത്. ഇന്ന് നിങ്ങള്‍ ഒരേസമയം ദൃഢനിശ്ചയവും മനശ്ചാഞ്ചല്യവും പ്രകടിപ്പിക്കും. അതായത് സാഹചര്യത്തിനനുസരിച്ച് നിങ്ങള്‍ സ്വയം മാറുന്നു. ഒരു കാല്‍പനിക ബന്ധം നിങ്ങളെ ഉല്ലാസഭരിതനാക്കും. മനോഹരമായ വസ്‌ത്രങ്ങള്‍, രുചികരമായ ആഹാരം, ചെറു ഉല്ലാസയാത്ര, പരസ്‌പരം സമാശ്വാസം പകരുന്ന സാമീപ്യം എന്നിവയൊക്കെ നിങ്ങള്‍ക്കും പ്രേമഭാജനത്തിനും സന്തോഷം പകരും. വിവാഹിതര്‍ക്ക് ദാമ്പത്യം സന്തുഷ്‌ടി നിറഞ്ഞതാകാം. മറ്റുള്ളവര്‍ക്ക് ഭിന്ന സാംസ്‌കാരിക പശ്ചാത്തലമുള്ളവരുമായി പരിചയപ്പെടാനിടവരും. തൊഴില്‍ പരമായും ഇന്ന് നല്ല ദിവസമാണ്. സാമൂഹ്യ പദവി ഉയരും. പങ്കാളിത്തം ഗുണകരമാകും.

മീനം: ഇന്നത്തെ ദിവസം ഹിതകരവും ഉന്മേഷകരവുമായിരിക്കും. തികഞ്ഞ ആത്മവിശ്വാസത്തോടെയായിരിക്കും നിങ്ങള്‍ ഓരോ ചുവടും മുന്നോട്ടുവയ്‌ക്കുക. നിങ്ങളുടെ ഊര്‍ജസ്വലതയിലും വ്യക്തമായ തീരുമാനങ്ങളിലും നിങ്ങള്‍ക്കുതന്നെ അത്ഭുതം തോന്നും. ആരെയും മാനസികമായി വേദനിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. എതിരാളികള്‍ക്ക് നിങ്ങളുടെ ഉത്സാഹം അത്ര സന്തോഷകരമായിരിക്കുകയില്ല. എന്നാല്‍ സഹപ്രവര്‍ത്തകരുടെ സഹകരണവും പ്രവൃത്തി വിജയവും ഉണ്ടാകും. വീട്ടില്‍ സമാധാനാന്തരീക്ഷമായിരിക്കും. ആരോഗ്യം തൃപ്‌തികരമായിരിക്കും. പതിവുജോലികള്‍ അനായാസം ചെയ്‌ത് തീര്‍ക്കാൻ സാധിക്കും.

മേടം: നിങ്ങൾക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ജോലി സ്ഥലത്ത് നിന്ന് അഭിനന്ദനങ്ങൾ ലഭിക്കും. നിങ്ങൾക്ക് ഇന്ന് നന്നായി ജോലി ചെയ്യാൻ സാധിക്കും. ശേഷിക്കുന്ന അസൈൻമെന്‍റുകൾ നിങ്ങൾ പൂർത്തിയാക്കും. മെഡിക്കൽ പ്രൊഫഷനിലും പൊതു സേവനങ്ങളിലും ഉള്ള ആളുകൾക്ക് ഇത് ഫലപ്രദമായ ദിവസമായിരിക്കും.

ഇടവം: നിങ്ങളുടെ മത്സരത്തിന്‍റെ ഭാഗമായി ഇന്ന് നിങ്ങളുടെ സർഗാത്മക ശ്രേണി പൂർണമാകും. ഇന്ന് നിങ്ങളുടെ കാര്യക്ഷമത ശ്രദ്ധിക്കപ്പെടാതെ പോകില്ല. നിങ്ങളുടെ മികച്ച പ്രവർത്തനത്തിന്‍റെ ഗുണമേന്മ എല്ലാവരെയും അത്ഭുതപ്പെടുത്തും. ഇന്ന് നിങ്ങൾ തീർച്ചയായും നിങ്ങളുടെ സഹപ്രവർത്തകരെ പ്രചോദിപ്പിക്കുകയും ആകർഷിക്കുകയും ചെയ്യും.

മിഥുനം: നിങ്ങളുടെ ഹൃദയം ബുദ്ധിയെക്കാൾ മുൻഗണന വികാരങ്ങൾക്ക് നൽകും. ആരാണ് നല്ലവൻ എന്ന് മനസിലാക്കാത്തവരും മനസ് മനസിലാക്കാൻ ആഗ്രഹിക്കാത്തവരുമാണ് അധികം പേരും. എന്നാൽ ഇന്ന് വൈകുന്നേരത്തോടെ നല്ല വാർത്തകൾ നിങ്ങളെ തേടി എത്തും.

കര്‍ക്കടകം: ഭാവിയിലേക്കുള്ള പദ്ധതി ആസൂത്രണം ചെയ്‌തുകൊണ്ട് നിങ്ങളുടെ ഇന്നത്തെ ദിവസം ഒരു പ്രചോദനകരമായ കുറിപ്പിൽ തുടങ്ങുന്നു. നിങ്ങൾ വിപുലമായ പദ്ധതികൾ നടപ്പിലാക്കാൻ തുടങ്ങും. ഭാവി ആസൂത്രണം ചെയ്‌ത് മറ്റ് കാര്യങ്ങൾ ചെയ്യുന്നതിലൂടെ നിങ്ങൾ ധാരാളം സമയം ലാഭിക്കുന്നു. നിങ്ങൾ ചെയ്യുന്ന ഓരോ പ്രവൃത്തിക്കും ദിവസാവസാനം ആവേശകരമായ പ്രതിഫലം ലഭിക്കും.

Print Friendly, PDF & Email

Leave a Comment

More News