ന്യൂയോര്‍ക്ക്: ഫൊക്കാന മുൻ പ്രസിഡന്റ് പോൾ കറുകപ്പിള്ളിയുടെ ഭാര്യ ലതയുടെ മാതാവ് മേരി മാത്യു (84) കേരളത്തിൽ അന്തരിച്ചു. കഴിഞ്ഞ നവംബർ വരെ അമേരിക്കയിലുണ്ടായിരുന്നു. ഏഴു വര്‍ഷം മുൻപാണ് ഭർത്താവ് പെരുമ്പാവൂർ കുറുപ്പംപടി പടയാറ്റിൽ പി.കെ. മാത്യു അന്തരിച്ചത്.
മക്കൾ: ലതാ പോൾ (റോക്ക്‌ലാൻഡ്, ന്യൂയോർക്ക്), സിബി മാത്യു (ന്യൂയോർക്ക്), ഷെൽബി ഐസക് (യോങ്കേഴ്‌സ്, ന്യൂയോർക്ക്), ജെസി എബ്രഹാം (അബുദാബി).
മരുമക്കൾ: പോൾ കറുകപ്പിള്ളില്‍, ബിന്ദു സിബി, ജോൺ ഐസക്, ഏബ്രഹാം ജോർജ്.
കൊച്ചുമക്കൾ: ലീപ & ജോബിൻ തോമസ്, ലിപിൻ & ഷേമ ജേക്കബ്, ജോബിൻ, ശില്പ, അലിഷ, ജോഷ്, ഷാരൻ
കൊച്ചുമകന്റെ മകൾ അലിയ പൗലോസ്
സംസ്കാരം പിന്നീട്.