മാനവികതയുടെ കാവലാളാവുക: ഡോ. ഷീല ഫിലിപ്പോസ്

ദോഹ: മാനവികതയും സാഹോദര്യവുമാണ് ഓരോ ആഘോഷങ്ങളും ഉദ്‌ഘോഷിക്കുന്നതെന്നും മാനവികതയുടെ കാവലാളാവുകയെന്ന ആശയത്തിന് പ്രസക്തി വര്‍ദ്ധിക്കുകയാണെന്നും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രൊവിന്‍സ് വനിത വിഭാഗം അധ്യക്ഷയും ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷീല ഫിലിപ്പോസ് അഭിപ്രായപ്പെട്ടു. അല്‍ സുവൈദ് ഗ്രൂപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.

മനുഷ്യ സാഹോദര്യവും സൗഹാര്‍ദ്ധവുമാണ് സമൂഹങ്ങളെ കൂട്ടിയിണക്കുകയും ഐക്യത്തോടെ മുന്നേറുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നത്. ഓരോ ആഘോഷങ്ങളും ഈ രംഗത്ത് ശക്തമായ ചാലക ശക്തിയാണ്. പരസ്പരം ഗുണകാംക്ഷയോടെ പെരുമാറാനും ഹൃദയം തുറന്ന് ആശംസകള്‍ കൈമാറാനും സഹായകമായ പെരുന്നാള്‍ നിലാവിന്റെ ദൗത്യം മാതൃകാപരമാണെന്ന് അവര്‍ പറഞ്ഞു.

ഔള്‍ ബിസിനസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ആഷിഖ് റഹ് മാന്‍ പെരുന്നാള്‍ നിലാവിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. വളര്‍ന്നുവരുന്ന എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും പ്രോല്‍സാഹനം നല്‍കുന്ന പ്രസിദ്ധീകരണമെന്ന നിലക്ക് പെരുന്നാള്‍ നിലാവിന്റെ പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു.

ഗുഡ് വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ്, അല്‍ സുവൈദ് ഡയറക്ടര്‍ ഫൈസല്‍ റസാഖ്, അല്‍ മവാസിം ബിസിനസ് ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് മാനേജര്‍ എഞ്ചിനീയര്‍ ആദില്‍, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍ എന്നിവര്‍ സംസാരിച്ചു.

മീഡിയ പ്‌ളസ് സിഇഒ യും പെരുന്നാള്‍ നലാവ് ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങര സ്വാഗതവും മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തില്‍ നന്ദിയും പറഞ്ഞു.

ഫോട്ടോ: മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവിന്റെ പ്രകാശനം ഔള്‍ ബിസിനസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ആഷിഖ് റഹ് മാന് ആദ്യ പ്രതി നല്‍കി വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രൊവിന്‍സ് വനിത വിഭാഗം അദ്ധ്യക്ഷയും ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷീല ഫിലിപ്പോസ് നിര്‍വഹിക്കുന്നു

Print Friendly, PDF & Email

Leave a Comment

More News