ഹൂസ്റ്റൺ: റാന്നി സെന്റ് തോമസ് കോളേജ് വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂർവ വിദ്യാർത്ഥി സമ്മേളനം വൈവിധ്യമാർന്ന പരിപാടികളോടെ 2024 ജൂലൈ 13ന് ശനിയാഴ്ച കോളേജിൽ വെച്ച് നടക്കും.
വിദേശരാജ്യങ്ങളിലുള്ള പൂർവ്വ വിദ്യാർത്ഥികൾ അടക്കം രണ്ടായിരത്തോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ നിന്നുള്ള പ്രമുഖർ അതിഥികളായി എത്തും. ജൂൺ 11 നു ചേർന്ന അലുമ്നി എക്സിക്യൂട്ടീവ് കമ്മിറ്റി സമ്മേളനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തി.
കോളേജ് മാനേജർ പ്രൊഫ. സന്തോഷ് കെ. തോമസ് അധ്യക്ഷത വഹിച്ചു. അലുമ്നി പ്രസിഡന്റ് രാജു ഏബ്രഹാം മുൻ എംഎൽഎ ആമുഖപ്രഭാഷണം നടത്തി. സെക്രട്ടറി ഡോ. എം.കെ. സുരേഷ്, പ്രൊഫ. പ്രസാദ് ജോസഫ് കെ, അഡ്വ. ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ, അഡ്വ. ശശി ഫിലിപ്പ്, പ്രൊഫ. ജിക്കു ജെയിംസ്, റോഷൻ റോയി മാത്യു, പ്രൊഫ. എം.ജെ. കുര്യൻ, പി.ആർ. പ്രസാദ്, സാബു കെ. ഏബ്രഹാം, അഡ്വ. ഷൈൻ ജി. കുറുപ്പ്, ഡോ. റോണി ജെയ്ൻ രാജു എന്നിവർ സംസാരിച്ചു. ഗുരുവന്ദനം, കലാപരിപാടികൾ, ആദരിക്കൽ എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും. പബ്ലിസിറ്റി ചെയർമാനായി കെ.ടി. സതീഷിനെയും ജനറൽ കൺവീനറായി റ്റിജു ഏബ്രഹാമിനെയും തിരഞ്ഞെടുത്തു. ജൂൺ 21 വെള്ളിയാഴ്ച 3 മണിക്ക് ജനറൽബോഡി മീറ്റിംഗ് കൂടുന്നതാണ്.അന്നേ ദിവസം പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിക്കുന്നതാണ്.
അമേരിക്ക , കാനഡ, യൂറോപ്പ്, ഓസ്ട്രേലിയ, ഗൾഫ് രാജ്യങ്ങൾ തുടങ്ങി വിദേശാർ രാജ്യങ്ങളിൽ നിന്നും കേരളത്തിന് വെളിയിൽ നിന്നും നൂറു കണക്കിന് പൂർവ വിദ്യാർത്ഥികൾ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും കുറഞ്ഞത് 2000 പൂർവ വിദ്യാർത്ഥികളെ പ്രതീക്ഷിക്കുന്നുവെന്നും അലുമിനി പ്രസിഡന്റും മുൻ എംഎൽഎയുമായ രാജു എബ്രഹാം, കോളേജ് മാനേജർ പ്രൊഫ. സന്തോഷ് കെ. തോമസ് എന്നിവർ പൂർവ വിദ്യാർത്ഥി കൂടിയായ ഈ ലേഖകനോട് പറഞ്ഞു. 2014 ൽ നടത്തിയ സുവർണ്ണ ജൂബിലി പൂർവ വിദ്യാർ ത്ഥി സമ്മേളനം വൻ വിജയമായിരുന്നു. പൂർവവിദ്യാർത്ഥികൾക്ക് അവരവർ പഠിച്ച ക്ലാസ് ക്ലാസ്റൂമുകളിൽ പോയിരുന്ന് പഴയ കാല സ്മരണകൾ പങ്കിടുന്നതിനുള്ള അവസരവും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ പറഞ്ഞു.
റാന്നിയുടെ അഭിമാനകുറിയായ സെന്റ് തോമസ് കോളേജിൽ ഒരുക്കുന്ന ഈ വജ്ര ജൂബിലി സമ്മേളനത്തിൽ പങ്കെടുത്ത് പഴയ ഓർമ്മ ചെപ്പുകൾ തുറക്കുവാൻ അമേരിക്കയിൽ നിന്നും നിരവധി പൂർവ വിദ്യാർത്ഥികളോടൊപ്പം ഈ ലേഖകനും ഒരുക്കങ്ങൾ ആരംഭിച്ചു.
Open this link to join WhatsApp Group: https://chat.whatsapp.
https://www.facebook.com/