സീറോ മലബാർ സഭാ അംഗം കേന്ദ്രമന്ത്രിയായത് ബിജെപിക്ക് ഗുണം ചെയ്യും; തൃശൂരില്‍ സുരേഷ് ഗോപി വിജയിച്ചത് കൃസ്ത്യന്‍ വോട്ടുകള്‍ കൊണ്ട്: ഫരീദാബാദ് ആർച്ച് ബിഷപ്പ്

ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭയിൽ സീറോ മലബാർ സഭാംഗം ഉള്ളത് കേരളത്തിൽ ബിജെപിയുടെ സ്വാധീനം വർദ്ധിപ്പിക്കുമെന്ന് ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ അതിന്റെ ഫലം പ്രതിഫലിക്കുമെന്നും ഫരീദാബാദ് അതിരൂപതാദ്ധ്യക്ഷന്‍ വ്യക്തമാക്കി.

തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയവും ക്രിസ്ത്യൻ വോട്ടുകൾ കൊണ്ടാണെന്നും ചില മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. പോപ്പ്-മോദി കൂടിക്കാഴ്ച പ്രോത്സാഹജനകമാണെന്നും മാർപാപ്പയുടെ ഇന്ത്യാ സന്ദർശനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജി7 ഉച്ചകോടിക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മാർപാപ്പയെ കണ്ടത്.

കോട്ടയം കാണക്കാരി നമ്പ്യാർകുളം സ്വദേശിയായ ജോർജ് കുര്യൻ നാലരപ്പതിറ്റാണ്ട് കാലമായി ബിജെപിയിൽ സജീവമാണ്. നിലവിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ആണ്. 1977ൽ അടിയന്തരാവസ്ഥക്കാലത്ത് വിദ്യാർഥി ജനതയിലൂടെയാണ് ജോർജ് കുര്യൻ പൊതുരംഗത്തേക്ക് എത്തുന്നത്. 1980ൽ മുതൽ ബിജെപിക്കൊപ്പമുണ്ട് ജോർജ് കുര്യൻ. ബിഎസ്സി, എൽഎൽബി ബിരുദധാരിയായ അദ്ദേഹം ആർട്സിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ മുൻ വൈസ് ചെയർമാനായിരുന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ്, ദേശീയ നിർവാഹക സമിതി അംഗം, സംസ്ഥാന വക്താവ്, യുവമോർച്ച അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ്, അഖിലേന്ത്യാ സെക്രട്ടറി,
ന്യൂനപക്ഷ മോർച്ച അഖിലേന്ത്യാ ജനറൽ സെക്രട്ടറി, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി, എജ്യുക്കേഷൻ സൊസൈറ്റി സെക്രട്ടറി, ഫൈൻ ആർട്സ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News