ചിങ്ങം: അശ്രദ്ധമായ മനോഭാവം മൂലം ഇന്ന് നിങ്ങളുടെ ചെലവുകള്‍ വര്‍ധിക്കാനിടയുണ്ട്. ചെലവ് കുറയ്ക്കാന്‍ ശ്രമിക്കണം. ദിവസത്തിന്‍റെ അവസാന പകുതിയില്‍ ജോലിസ്ഥലത്ത് എന്തെങ്കിലും നിസാര പ്രശ്‌നങ്ങളുണ്ടാകാനിടയുണ്ട്. ഈ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ അവഗണിക്കുകയാണെങ്കില്‍ അവ പിന്നീട് വലിയ പ്രശ്‌നങ്ങളായി മാറും. അതുകൊണ്ട് അവ അടിയന്തിരമായി പരിഹരിക്കുക.
കന്നി: വളരെ ആഴത്തിലുള്ള ഒരു ബന്ധം കണ്ടെത്തണമെന്ന നിങ്ങളുടെ ലക്ഷ്യം പൂർത്തിയായിട്ടുണ്ടാകും. ജോലിസ്ഥലത്ത്, നിങ്ങൾ വാക്കുകളും, പ്രവർത്തിയും കൊണ്ട് മറ്റുള്ള വ്യക്തികളെക്കാൾ മികച്ച പ്രകടനം നടത്താൻ ശ്രമിക്കും. മറ്റുള്ളവരോട് നിങ്ങളുടെ നർമ്മരസം തുളുമ്പുന്ന കഥകൾ പറഞ്ഞ് അവരുടെ നല്ല അഭിപ്രായം നേടിയെടുക്കും.
തുലാം: നിങ്ങള്‍ ഒരു ജോലി ഏറ്റെടുക്കുകയും അത് ഏതുവിധേനയും പൂര്‍ത്തിയാക്കുകയും ചെയ്യും. നിങ്ങളുടെ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥരും, സഹപ്രവര്‍ത്തകരും നിങ്ങളുടെ ജോലിയിലുള്ള കഴിവിലും പ്രാഗല്ഭ്യത്തിലും മതിപ്പ് പ്രകടിപ്പിക്കും. ഇത് പ്രകടമാകുന്നത് നിങ്ങള്‍ക്ക് ഓഫിസില്‍ ലഭിക്കുന്ന പ്രൊമോഷനിലൂടെയോ അല്ലെങ്കില്‍ ശമ്പളത്തിലുണ്ടാകാന്‍ പോകുന്ന വര്‍ധനവിലൂടെയുമാണ്.
വൃശ്ചികം: നിങ്ങൾക്ക് ഒരു സംഘത്തിന്‍റെ നേതാവാകുന്നതിനുള്ള എല്ലാ സ്വഭാവ സവിശേഷതകളുമുണ്ട്. കൂടാതെ ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ അഭിരുചികളും ചാതുര്യങ്ങളും പ്രകടിപ്പിക്കുന്നതിന് അവസരം ലഭിക്കുകയും ചെയ്യും.
ധനു: നിങ്ങളെ സംബന്ധിച്ച്, പ്രവൃത്തികൾ വാക്കുകളേക്കള്‍ ഉച്ചത്തില്‍ സംസാരിക്കും എന്നുള്ളതിന് ഇന്നത്തെക്കാള്‍ തെളിയിക്കാന്‍ കഴിയുന്ന ഒരു ദിവസമുണ്ടാകുകയില്ല. നിങ്ങള്‍ ദിവസത്തിന്‍റെ അവസാനപാദത്തില്‍ വ്യക്തിത്വവികസനത്തെ കുറിച്ചും സ്വയം മെച്ചപ്പെടുന്നതിനെ കുറിച്ചുമൊക്കെ ആലോചിക്കുകയും പ്രവൃത്തിക്കുകയും ചെയ്യും. നിങ്ങളുടെ ചില പ്രവൃത്തികൾ നിങ്ങളുടെ വാസസ്ഥാനത്തെ പുതുക്കുന്നതിലേക്ക് നയിക്കും. മറ്റു ചില പ്രവര്‍ത്തികള്‍ നിങ്ങളുടെ സ്വപ്‌ന ഭവനം പണിയുന്നതിലേക്ക് നയിക്കും.
മകരം: നിങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന് വേണ്ടി ഒരു പ്രധാന ഡീൽ അവതരിപ്പിക്കുന്നതിന് ഇന്ന് സാധ്യത കാണുന്നു. ഇത് നിങ്ങളുടെ ഉന്നത ഉദ്യോഗസ്ഥരുടെ മുന്നില്‍ നിങ്ങളുട സല്‍പ്പേര് വര്‍ധിപ്പിക്കും. നിങ്ങള്‍ക്ക് എന്തെങ്കിലും ഹോബിയോ, താല്‍പ്പര്യമോ ഉണ്ടെങ്കില്‍ നിങ്ങളുടെ തിരക്കുള്ള പരിപാടികള്‍ക്കിടയില്‍ അതിനും കൂടി ഇന്ന് സമയം കണ്ടെത്തുക.
കുംഭം: നിങ്ങള്‍ക്ക് ഇന്ന് ജോലിഭാരം കൂടുതലായിരിക്കും. എന്തായാലും ഇതിനുള്ള പ്രതിഫലം വൈകാതെ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ കാര്യക്ഷമത കീഴുദ്യോഗസ്ഥരെ പ്രചോദിപ്പിക്കുകയും നിങ്ങളുടെ സമര്‍പ്പണ മനോഭാവം നിങ്ങളുടെ പ്രശസ്‌തി വര്‍ധിപ്പിക്കുകയും ചെയ്യും.
മീനം: നിങ്ങള്‍ നിങ്ങളുടെ കഴിഞ്ഞകാലപ്രകടനങ്ങളെ കുറിച്ച് കുറേ കാലമായി ചിന്തിക്കുന്നുവെങ്കില്‍, അത് മെച്ചപ്പെടുത്തുന്നതിനായി ശ്രമിക്കാന്‍ സാധിക്കുന്ന ഒരു ദിവസമാകും ഇന്ന്. നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ നിങ്ങളെ കടത്തിവെട്ടാന്‍ ശ്രമിക്കും. എന്നാല്‍ നിങ്ങളുടെ അസാമാന്യമായ കഴിവുകൊണ്ട് അതിനെ അതിജീവിക്കും. ധ്യാനം പോലുള്ള കാര്യങ്ങള്‍ കൊണ്ട് ശാന്തമായിരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.
മേടം: ഇന്ന് നിങ്ങൾക്ക് അനുകൂലമായ ദിനമാണ്. നിങ്ങൾ പലതിനാലും വശീകരിക്കപ്പെടും. നിങ്ങളുടെ ആഗ്രഹങ്ങൾ സമചിത്തതയില്ലാത്തതാണെന്ന് നിങ്ങൾ തിരിച്ചറിയുകയും ചെയ്യും. ഒരു പക്ഷെ ഒരു അസ്വസ്ഥമായ ബന്ധത്തിൽ നിന്നും അവിചാരിതമായി നിങ്ങളുടെ ചില പരിഹരിക്കപ്പെടാത്തതും അനിശ്ചിതവുമായ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടായേക്കാം.
ഇടവം: ഇന്ന് ആരംഭിക്കുന്ന എല്ലാത്തിലും നിങ്ങൾ ഒരുപക്ഷെ വിജയിക്കാൻ പോകുകയാണ്. സാമ്പത്തിക ഇടപാടുകൾ വൈകുന്നേരത്തോടെ വിജയകരമാകും. നിങ്ങൾ പ്രതീക്ഷിച്ചതുപോലെ അത്ര ഊർജ്ജസ്വലമായിരിക്കില്ല ദിവസത്തിന്‍റെ അന്ത്യം.
മിഥുനം: ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ടവളെ സന്തോഷിപ്പിക്കുന്നതിനുവേണ്ടി നിങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം പ്രവര്‍ത്തിക്കും. അവരില്‍ നിന്ന് തിരിച്ചും ഇതുതന്നെ നിങ്ങൾ പ്രതീക്ഷിക്കുകയും ചെയ്യും. എന്തായാലും അവരുടെ പ്രതീക്ഷകള്‍ നിങ്ങള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ അവര്‍ അതിനനുസരിച്ച് കൂടുതല്‍ ഉയരുന്നതായിരിക്കും. നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടിയും കുറച്ച് സമയം കണ്ടെത്തണം.
കര്‍ക്കടകം: ഇന്ന് നിങ്ങൾ അങ്ങേയറ്റം ശുഭാപ്‌തിവിശ്വാസമുള്ള ഒരാളായിരിക്കും. നിങ്ങളുടെ ഇന്നത്തെ നേട്ടങ്ങൾ കണ്ട് മറ്റുള്ളവർക്ക് നിങ്ങളെ അനുകരിക്കാൻ തോന്നും. നിങ്ങൾ വൈകുന്നേരം ഉറ്റവരുടെ ഒപ്പം രസകരമായി ചെലവഴിക്കും.