ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ED – എക്സ്ട്രാ ഡീസന്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. നർമ്മത്തിന് പ്രാധാന്യം നൽകി ഒരുങ്ങുന്ന ഫാമിലി ഡ്രാമയാണ് എക്സ്ട്രാ ഡീസന്റ്. ഇ ഡി യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഇതുവരെ കാണാത്ത വേറിട്ട ഗെറ്റപ്പിലാണ് സുരാജ് വെഞ്ഞാറമ്മൂടിന്റെ കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രയ്മ്സും സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും ചേർന്നാണ് ഇ ഡി യുടെ നിർമ്മാണം. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ചിത്രത്തിൽ പുതുമുഖ താരം ദിൽനയാണ് നായിക. ഗ്രേസ് ആന്റണി, വിനയപ്രസാദ്, റാഫി, സുധീർ കരമന, ശ്യാം മോഹൻ, പ്രശാന്ത് അലക്സാണ്ടർ, ഷാജു ശ്രീധർ,സജിൻ ചെറുകയിൽ,വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂകാംബികയിൽ ഷൂട്ടിംഗ് ആരംഭിച്ച ഇ.ഡി യുടെ ചിത്രീകരണം ഇപ്പോൾ പാലക്കാടിൽ പുരോഗമിക്കുകയാണ്. ED – എക്സ്ട്രാ ഡീസന്റ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇവരാണ്. കോ പ്രൊഡ്യൂസർ : ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ : സന്തോഷ് കൃഷ്ണൻ, ഡി ഓ പി : ഷാരോൺ ശ്രീനിവാസ്, മ്യൂസിക് : അങ്കിത് മേനോൻ, എഡിറ്റർ : ശ്രീജിത്ത് സാരംഗ്, ആർട്ട് : അരവിന്ദ് വിശ്വനാഥൻ, എക്സികുട്ടിവ് പ്രൊഡ്യൂസർ : നവീൻ പി തോമസ്,ഉണ്ണി രവി, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : റോണക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് : സുഹൈൽ.എം, ലിറിക്സ് : വിനായക് ശശികുമാർ, സുഹൈൽ കോയ, മുത്തു , പ്രൊഡക്ഷൻ കൺട്രോളർ : ഗിരീഷ് കൊടുങ്ങല്ലൂർ,സൗണ്ട് ഡിസൈൻ : വിക്കി, ഫൈനൽ മിക്സ് : എം. രാജകൃഷ്ണൻ, അഡ്മിനിസ്ട്രേഷൻ&ഡിസ്ട്രിബൂഷൻ ഹെഡ് : ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് : അഖിൽ യെശോധരൻ,കാസ്റ്റിംഗ് ഡയറക്ടർ: നവാസ് ഒമർ, സ്റ്റിൽസ്: സെറീൻ ബാബു, ടൈറ്റിൽ & പോസ്റ്റേർസ് : യെല്ലോ ടൂത്ത്സ്, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ : മാജിക് ഫ്രെയിംസ് റിലീസ്, പി ആർ ഓ : പ്രതീഷ് ശേഖർ.
More News
-
കാൻ ഫിലിം ഫെസ്റ്റിവലിൽ ലെ ഗ്രാൻഡ് പിക്സ് പുരസ്കാരം പായൽ കപാഡിയ സംവിധാനം ചെയ്ത ഇന്ത്യൻ ചിത്രം “ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് ” കരസ്ഥമാക്കി
കാൻ ഫിലിം ഫെസ്റ്റിവലിലെ ലെ ഗ്രാൻഡ് പിക്സ് പുരസ്കാരം കരസ്ഥമാക്കി പായൽ കപാഡിയ സംവിധാനം ചെയ്ത ഇന്ത്യൻ ചിത്രം “ഓൾ വീ... -
“സുമതി വളവ് “: പേടിപ്പെടുത്താൻ മാളികപ്പുറത്തിന്റെ വിജയ കൂട്ടുകെട്ടിനൊപ്പം അർജുൻ അശോകനും
വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ ശ്രീ മുരളി കുന്നുംപുറത്ത് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ റിലീസ് ഇന്നലെ കൊച്ചിയിൽ നടന്ന പ്രൗഢ ഗംഭീരമായ... -
കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ‘വാത്സല്യം’ മാര്‍ച്ച് 25 മുതല്‍ സീ കേരളം ചാനലില്‍
കൊച്ചി: സങ്കീര്‍ണമായ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന വാത്സല്യം എന്ന പുതിയ പരമ്പരയുമായി സീ കേരളം ചാനല്‍. പ്രേക്ഷകര്‍ക്കു മുന്നില്‍ എന്നും...