ഖത്തര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തെ മുൻനിർത്തി പ്രവാസി വെൽഫെയർ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘കരുത്താർജിക്കുന്ന ഇന്ത്യൻ മതേതരത്വം’ എന്ന തലക്കെട്ടിൽ ചർച്ചാ സദസ് സംഘടിപ്പിച്ചു. പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡൻ്റ് അനീസ് മാള ഉദ്ഘാടനം ചെയ്തു. മതേതരത്വ ഇന്ത്യയെ ശക്തിപ്പെടുത്തുക എന്നത് ഏതൊരു ഇന്ത്യക്കാരൻ്റെയും ബാധ്യതയാണെന്നും, തെരഞ്ഞെടുപ്പ് ഫലം അത്തരത്തിൽ പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രവാസി വെൽഫെയർ സംസ്ഥാന ജനറൽ കൗൺസിൽ അംഗങ്ങളായ അഫ്സൽ എടവനക്കാട്, ഫൈസൽ എടവനക്കാട് എന്നിവര്‍ സംസാരിച്ചു. ദേശീയ രാഷ്ട്രീയത്തിലും കേരളത്തിലും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഉണ്ടാക്കാനിടയുള്ള മാറ്റങ്ങളെക്കുറിച്ച് സദസ്യര്‍ അഭിപ്രായങ്ങള്‍ പങ്കുവെച്ചു.
പ്രവാസി വെൽഫെയർ ഹാളിൽ നടന്ന പരിപാടിയില്‍ എറണാകുളം ജില്ലാ ആക്ടിംഗ് പ്രസിഡൻ്റ് സലീം എടവനക്കാട് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷുഹൈബ് കൊച്ചി നന്ദി പ്രകാശനം നടത്തി. ജില്ലാ വൈസ് പ്രസിഡൻ്റ് സുൽത്താന അലിയാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജാസിദ്, ഷിയാസ് വലിയകത്ത്, സിറാജുദ്ദീൻ കെ.കെ , ഷഫീഖ് ടി.കെ, മസൂദ് അബ്ദുൽ റഹിമാൻ, പി.എ.എം ശരീഫ്, ഫാത്തിമ ജുമാന എന്നിവർ നേതൃതം നൽകി.