അന്തരീക്ഷ മലിനീകരണം: 2021-ല്‍ 81 ലക്ഷം പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്

അന്തരീക്ഷ മലിനീകരണം മൂലം 2021ൽ ലോകത്ത് 81 ലക്ഷം പേർ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്ത്യയിലും ചൈനയിലുമായി യഥാക്രമം 21 ലക്ഷവും 23 ലക്ഷവും വായു മലിനീകരണം മൂലം മരണപ്പെട്ടതായി ബുധനാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. യുനിസെഫുമായി സഹകരിച്ച് യുഎസ് സ്വതന്ത്ര ഗവേഷണ സ്ഥാപനമായ ‘ഹെൽത്ത് ഇഫക്‌റ്റ് ഇൻസ്റ്റിറ്റ്യൂട്ട്’ (എച്ച്ഇഐ) ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. വായുമലിനീകരണം മൂലം 2021ൽ ഇന്ത്യയിൽ അഞ്ച് വയസ്സിന് താഴെയുള്ള 1,69,400 കുട്ടികൾ മരിച്ചതായി ഈ റിപ്പോർട്ട് പറയുന്നു.

അതോടൊപ്പം നൈജീരിയയിൽ 1,14,100 കുട്ടികളും, പാക്കിസ്താനില്‍ 68,100 കുട്ടികളും, എത്യോപ്യയിൽ 31,100 കുട്ടികളും, ബംഗ്ലാദേശിൽ 19,100 കുട്ടികളും അന്തരീക്ഷ മലിനീകരണം മൂലം മരണപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ മരണകാരണം വായുമലിനീകരണമാണെന്നാണ് റിപ്പോർട്ട്. ഉയർന്ന രക്തസമ്മർദ്ദം, ഭക്ഷണക്രമം, പുകയില ഉപയോഗം എന്നിവ മൂലം മരണപ്പെടുന്നത് ഇതിന് പിന്നാലെയാണ്.

റിപ്പോർട്ട് അനുസരിച്ച്, “2021-ൽ അന്തരീക്ഷ മലിനീകരണം മൂലമുള്ള മരണങ്ങളുടെ എണ്ണം മുൻ വർഷങ്ങളിൽ കണക്കാക്കിയതിനേക്കാൾ കൂടുതലാണ്. ഒരു ബില്യണിലധികം ജനസംഖ്യയുള്ള ഇന്ത്യയും (21 ലക്ഷം മരണങ്ങൾ) ചൈനയും (23 ലക്ഷം മരണങ്ങൾ) മൊത്തം ആഗോള കേസുകളിൽ 54 ശതമാനവും ഉൾപ്പെടുന്നു.

Print Friendly, PDF & Email

Leave a Comment

More News