ന്യൂയോർക്ക്: ഉമ്മന്‍ പി. ഏബ്രഹാമിന് എച്ച്‌ജെ. ഇന്റര്‍നാഷ്ണല്‍ ഗ്രാജുവേറ്റ് സ്‌ക്കൂള്‍ ഫോര്‍ പീസ് ആന്റ് ലീഡര്‍ഷിപ്പില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു. ഡോ. പ്രൊഫ. ഡ്രിസ കോണ്‍, ഡോ. പ്രൊഫ. ജേക്കബ് ഡേവിഡ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. ‘തിയോളജി എംഫസിസ് ഓണ്‍ ഫാമിലി മിനിസ്റ്ററി ആന്റ് എഡ്യൂക്കേഷൻ’ എന്നതായിരുന്നു ഗവേഷണ വിഷയം .
തോനയ്ക്കാട്-മാവേലിക്കര സ്വദേശിയായ ഉമ്മന്‍ പി.ഏബ്രഹാം ഓര്‍ഗാനിക്ക് കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം നേടി 1980 ല്‍ ഉന്നത വിദ്യാഭ്യാസത്തിനായി ന്യൂയോര്‍ക്കില്‍ എത്തി. സോഫ്റ്റ് വേയര്‍ എന്‍ജിനീയറിങ്ങില്‍ (കമ്പ്യൂട്ടര്‍ സയന്‍സ്) മാസ്റ്റര്‍ ബിരുദം നേടിയശേഷം 1986 മുതല്‍ അമേരിക്കയില്‍ കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ അപ്ലിക്കേഷന്‍ ഡവലപ്‌മെന്റ് ഏരിയയില്‍ ജോലിചെയ്യുന്നു. 2015 ല്‍ ഫ്രാന്‍സിസ്കൻ വൈദികർ തുടങ്ങിയ, ക്യൂന്‍സ് സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും സിസ്റ്റമാറ്റിക് തിയോളജിയില്‍ മാസ്റ്റര്‍ ഡിഗ്രി കരസ്ഥമാക്കി.
ഡോ. ഉമ്മന്‍ പി.ഏബ്രഹാം, തോനയ്ക്കാട് പാലമൂട്ടില്‍ കുന്നിനേത്ത് പോളകുന്നില്‍ കുടുംബാംഗമാണ്.
ലഫ്റ്റന്റ് കെ.സി. എബ്രഹാം ഫൗണ്ടേഷന്‍ പ്രസിഡന്റ്, പാലമൂട്ടില്‍ കുടുംബയോഗ സെക്രട്ടറി, എന്നീ നിലകളിലും സാമൂഹിക, സാംസ്‌കാരിക മേഖലകളിലും പ്രവര്‍ത്തിച്ചു വരുന്നു. സ്വപിതാവിന്റെ സ്മരണാര്‍ത്ഥം ധീരദേശാഭിമാനി ലെഫ്റ്റനന്റ് കെ.സി.ഏബ്രഹാം ഐ.എന്‍.എ. എന്ന ജീവചരിത്രഗ്രന്ഥം (Historical Biography) 2018 ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ എന്‍ജിനീയര്‍ സൂസന്‍ ഓ. എബ്രഹാം മാവേലിക്കര പണിക്കരുവീട്ടില്‍ കുടുംബാംഗം.
മക്കള്‍: എബ്രഹാം ഉമ്മന്‍ പി.യും വര്‍ഗീസ് ഉമ്മന്‍ പി.യും.
അഭിമുഖത്തിൽ നിന്ന്
സയന്‍സ് കൈകാര്യം ചെയ്യുന്ന നിങ്ങള്‍ക്ക് എങ്ങനെയാണ് തിയോളജിയില്‍ താല്‍പര്യപരം വന്നത്?
മാതാപിതാക്കളുടെ കൂടെ വളരുമ്പോള്‍, ധാരാളം പ്രമുഖ വ്യക്തികള്‍ വീട്ടിൽ നിത്യം വന്നുപോകുമായിരുന്നു. കൂടുതല്‍ പേരും ക്രിസ്തീയ വിശ്വാസത്തില്‍ ജീവിക്കുന്നവരുമായിരുന്നു. എന്നാല്‍ ഇവരില്‍ മാതാവിന്റെ സഹോദരന്മാര്‍ നോണ്‍ തിയോളജിക്കല്‍ ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്നവരായിരുന്നു. ഒരാള്‍ (കെ.ഓ.തോമസ്) കേരളത്തില്‍ തന്നെ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആയി ജോലി ചെയ്യുന്ന വ്യക്തിയായിരുന്നു. രണ്ടാമത്തെ ആള്‍ (കെ.ഓ. ജോര്‍ജ്) എയര്‍ഫോഴ്‌സില്‍ ഒരു ഓഫീസറും.
ഇവര്‍ രണ്ടുപേർക്കും ബൈബിളിനെ കുറിച്ച് നല്ല അറിവ് ഉണ്ടായിരുന്നു. വി.വേദപുസ്തകത്തിലെ വചനം അനുസരിച്ച് ജീവിതം നയിച്ചവരുമായിരുന്നു. മൂന്നാമത് കുടുംബത്തില്‍ നല്ല ബന്ധമുള്ള വ്യക്തി (പി.എ.ഉമ്മന്‍) ഒരു ജഡ്ജി ആയിരുന്നു. ഇവര്‍ മൂന്ന് പേരുടെയും തീഷ്ണതയുള്ള ക്രിസ്തീയ ജീവിതം (പ്രീച്ച് & റീച്ച് ദ പീപ്പിള്‍) എന്നെ ചെറുപ്പത്തിലെ ആകര്‍ഷിച്ചിരുന്നു. അതിൽ കൂടുതലായി എന്റെ മാതാവിന്റെ (ചിന്നമ്മ ഏബ്രഹാം) ജീവിതവും സഭയുമായുള്ള ബന്ധവും സേവനവും എന്നെ ദൈവത്തെ കുറിച്ച് കൂടുതല്‍ അറിയണം എന്ന് ബോധവാനാക്കിയിരുന്നു ചെറുപ്പത്തിലെ തന്നെ.
ഇതുപോലെ തന്നെ ചെറുപ്പത്തില്‍ സഭയിലെ എം.വി.ജോര്‍ജ് അച്ചന്‍ താമസിച്ചിരുന്നത് (പിന്നീട് ഗീവർഗീസ് മാർ ഒസ്താത്തിയോസ്) അമ്മയുടെ സഹോദരിയുടെ വീടിന്റെ അടുത്തുതന്നെയായിരുന്നു. ഇദ്ദേഹത്തിന്റെ ജീവിതരീതിയും, സംസാരവും മറ്റും ചെറുപ്പത്തിലെ എന്നെ ആകര്‍ഷിച്ചിരുന്നു. മാതൃസഹോദരിയുടെ കുടുംബവും എന്റെ വീടിന് രണ്ടര മൈലിനുള്ളില്‍ തന്നെയായിരുന്നു. കൂടുതലായി സഭയിലെ അധികം പട്ടക്കാരും ശ്രേഷ്ഠ പുരോഹിതന്മാരുമായി മാതാപിതാക്കള്‍ക്ക് അധികം അടുപ്പം ഉണ്ടായിരുന്നു.(ഉദാഹരണം കൊല്ലത്തെ മാത്യൂസ് മാര്‍ കുറിലോസ് തിരുമേനി, ബഥനി ദയറായിലെ പൗലോസ് അച്ചന്‍ (പിന്‍കാലത്തു പൗലോസ് മാര്‍ മക്കാറിയോസ്…)ചുരുക്കത്തില്‍ മനസ്സില്‍ ബൈബിളിനെകുറിച്ച് മതിപ്പും കൂടുതല്‍ അറിയണമെന്നും ചിന്തയുണ്ടായി.
എന്നാല്‍ ജീവിതത്തില്‍ സയന്‍സ് വിഷയങ്ങള്‍ ഇഷ്ടമായതിനാല്‍ അതും പഠിച്ചുപോന്നു.
ബർണബാസ് തിരുമേനിയും പി.എസ് . സാമുവൽ കോർ എപ്പിസ്കോപ്പയും ജീവിതത്തിൽ ചെലുത്തിയ സ്വാധീനം?
ഇങ്ങനെയിരിക്കെ 1980 ല്‍ ഞാന്‍ അമേരിക്കയില്‍ പഠിക്കുവാനെത്തി. പഠിത്തം കഴിഞ്ഞ് 1986 കളില്‍ ഇവിടെ പഠിച്ച ഫീൽഡിൽ തന്നെ ജോലിയുമായി. എന്റെ മൂത്തസഹോദരന്‍ (മോഹന്‍-അലക്‌സ് അബ്രഹാം) ഈ രാജ്യത്ത് പഠിക്കുവാനായി 1969 ല്‍ വന്നിരുന്നു. 1985-ല്‍ എന്റെ മാതാവ് ന്യൂയോര്‍ക്കില്‍ എത്തി. അമ്മച്ചി 25 വര്‍ഷകാലത്തോളം സഭയിലെ സ്ത്രീ സമ്മേളനത്തിന്റെ സെക്രട്ടറി ആയി കൊല്ലം ഭദ്രാസനത്തില്‍ സേവനം അനുഷ്ഠിച്ച വ്യക്തിയായിരുന്നു. ഈ സമയം ബര്‍ണബാസ് മെത്രാച്ചനായിരുന്നു, ഓര്‍ത്തഡോക്‌സ് സഭയിലെ സ്ത്രീ സമാജത്തിന്റെ ചുമതല വഹിച്ചത്. അങ്ങനെ അമ്മച്ചി 1985ല്‍ മാവേലിക്കരയില്‍ നിന്ന് ന്യൂയോര്‍ക്കില്‍ വന്ന സമയത്ത് തന്നെ, കേരളത്തില്‍ നിന്ന് മാത്യൂസ് ബര്‍ണബാസ് തിരുമേനിയും ന്യൂയോര്‍ക്ക് സന്ദർശിക്കാനായി വന്നു. അങ്ങനെ തിരുമേനി അമ്മച്ചിയെ കാണുകയും, മൂത്ത സഹോദരനുമായും അമ്മയുടെ ചാര്‍ച്ചയില്‍പ്പെട്ട ഡെന്റിസ്റ്റ് ഡോ. അലക്‌സാണ്ടര്‍ തരകന്‍ അച്ചായനുമായും ബന്ധപ്പെടുകയും ചെയ്ത ശേഷം മൂന്നു നാലു മാസം കഴിഞ്ഞ് നാട്ടിലേക്ക് പോയി. ചുരുക്കത്തില്‍ അമ്മച്ചിക്ക്, ബര്‍ണബാസ് തിരുമേനിയുടെ അമേരിക്കയിലേക്കുള്ള വരവും സാന്നിധ്യവും അധികം ഇഷ്ടപ്പെട്ടു. തിരുമേനി തിരികെ പോയതില്‍ പ്രയാസവും ഉണ്ടായിരുന്നു.
തിരുമേനി പിന്നീട് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ചുമതലയില്‍ 1992 ല്‍ തിരികെ ക്യൂന്‍സ് ലോംഗ് ഐലണ്ടില്‍ വന്നപ്പോള്‍ തന്നെ തിരുമേനി അമ്മച്ചിയെ വന്നു കാണുകയും പിന്നീട് കൂടെക്കൂടെ തിരുമേനിയെ ഞാന്‍ കോമണ്‍ വെല്‍ത്ത് ബില്‍ഡിങ്ങിലുള്ള തിരുമേനിയുടെ വാസസ്ഥലത്തുനിന്നു വീട്ടില്‍ കൊണ്ടുവരുകയും പതിവായിരുന്നു. തിരുമേനി തിരികെ ഇന്ത്യയില്‍ പോകുന്നിടം വരെ (2012) അത് തുടർന്നു . അങ്ങനെ തിരുമേനിയുമായി കൂടുതല്‍ അടുക്കുവാനും ചെറിയ തോതില്‍ തിരുമേനിക്ക്, എന്ന മനസ്സിലാക്കുവാനും സാധിക്കുകയുണ്ടായി.
ഈ സമയങ്ങളില്‍ പി.എസ്. സാമുവേല്‍ അച്ചന്‍, നൈജീരിയയില്‍ നിന്ന് ന്യൂയോര്‍ക്കില്‍ എത്തിയിരുന്നു. എന്റെ രണ്ട് അമ്മാച്ചന്മാരേയും (മുകളില്‍ പറഞ്ഞ) ജഡ്ജി പി.എ.ഉമ്മന്‍ അപ്പച്ചനേയും അദ്ദേഹം നന്നായി അറിയുമായിരുന്നു. അങ്ങനെ പി.എസ്. സാമുവേല്‍ അച്ചനും വീടിന്റെ ഒരു ഭാഗമായി. അച്ചന്‍ വീടിന്റെ അടുത്ത് തന്നെയായിരുന്നു താമസ്സവും. ബര്‍ണബാസ് തിരുമേനിയും പി.എസ്.സാമുവേല്‍ അച്ചനും ചെറുപ്പത്തില്‍ പിഠിച്ചിരുന്ന കാലത്ത് ഒരുമിച്ച് രണ്ടു മൂന്നു വര്‍ഷം മദ്രാസ് ക്രിസ്റ്റ്യന്‍ കോളേജില്‍ പഠിച്ചവരായിരുന്നു.
ബര്‍ണബാസ് തിരുമേനി കൂടെകൂടെ പറയുമായിരുന്നു. എന്നോട് താന്‍ തിയോളജി പഠിക്കുവാന്‍. 2008 കളില്‍ നിര്‍ബന്ധിച്ച് പറയുവാന്‍ തുടങ്ങി. അങ്ങനെ ബര്‍ണബാസ് തിരുമേനിയും പി.എസ്. സാമുവല്‍ കോര്‍ എപ്പിസ്‌കോപ്പയും കൂടി എന്നെ സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന് പഠിക്കുവാനായി പ്രേരിപ്പിച്ചു. 2010 ല്‍ പഠിക്കുവാന്‍ തുടങ്ങി. എന്നാല്‍ ഗ്രാജുവേറ്റ് ചെയ്ത സമയത്ത് തിരുമേനി നാട്ടില്‍ പോയി കാലം ചെയ്തു കഴിഞ്ഞു. അത് വലിയ പ്രയാസം ഉണ്ടാക്കി. എന്നാല്‍ പി.എസ്. സാമുവല്‍ അച്ചന്‍ കൂടുതല്‍ പഠിക്കണമെന്ന് എപ്പോഴും എന്നെ നിര്‍ബന്ധിക്കുമായിരുന്നു. ആ നിര്‍ബന്ധത്തിന്റെ ഫലവും എനിക്ക് പ്രിയമായ വിഷയവും ആയതിനാല്‍ മുന്നോട്ട് പഠിക്കുവാന്‍ നിശ്ചയിച്ചു. അങ്ങനെ ഇന്നത്തെ ലെവലില്‍ എത്തുവാന്‍ സാധിച്ചു.
ഈ വര്‍ഷത്തിനിടയില്‍ സഭയില്‍ ചേര്‍ന്ന് നില്‍ക്കുവാനും അന്നത്തെ പട്ടക്കാരുമായി വളരെ അടുത്ത് പ്രവര്‍ത്തിക്കുവാനും സാധിച്ചിട്ടുണ്ട്.
താങ്കല്‍ ഇപ്പോഴും ജോലി ചെയ്യുന്നുണ്ടോ അതോ റിട്ടയര്‍ ചെയ്‌തോ?
ഇന്നും മുഴുവന്‍ സമയവും കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ അപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ് ഏരിയായില്‍ ജോലി ചെയ്തു പോരുന്നു. അധികം താമസ്സിയാതെ ജോലി വിട്ട്, ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിച്ച് ജീവിക്കണം എന്നാശിക്കുന്നു.
പിതാവ് ധീരദേശാഭിമാനി ലെഫ്റ്റനന്റ് കെ.സി.ഏബ്രഹാമിനെപ്പറ്റി ഒരു ലഘുവിവരണം തരാമോ?
പിതാവ് പഠിക്കുവാനായി തിരുവനന്തപുരത്ത് അന്ന് കുടുംബമായി താമസിച്ച സഹോദരിയുടെ (റേച്ചല്‍ & ചന്ദനപ്പള്ളില്‍ വറുഗീസ്, പാളയം-തിരുവനന്തപുരം) കൂടെയായിരുന്നു. പിതാവ് നല്ല സ്‌പോര്‍ട്‌സ് കാരനായതിനാല്‍ ചിത്തിര തിരുന്നാള്‍ മഹാരാജാവിന്റെ സഹോദരി ഭര്‍ത്താവായ ഗോദവര്‍മ്മ രാജയുമായി വളരെ നല്ല അ ടുപ്പത്തിലും . സ്‌പോര്‍ട്‌സില്‍ ജി.വി.രാജയെ പിതാവും അനിന്തരവനായ ക്യാപ്റ്റന്‍ ജോഷുവ വര്‍ഗീസും സഹായിച്ചിരുന്നു.
1930 കളില്‍ പിതാവ് ഹൈസ്‌ക്കൂളില്‍ പഠിക്കുന്ന കാലത്ത് രാഷ്ട്രീയാസ്വസ്ഥ്യത്തിന്റെ കനലിടമായി മാറുകയായിരുന്നു തിരുവിതാംകൂര്‍. സ്റ്റേറ്റ് കോണ്‍ഗ്രസ് സര്‍ സി.പി.ക്കെതിരെ കടുത്ത നിലപാട് എടുത്തു. ഇദ്ദേഹത്തിന്റെ ഹിതപ്രകാരം ബ്രിട്ടീഷ് സൈന്യം കൂടുതലായി തിരുവിതാംകൂറിലേക്ക് പ്രവേശിക്കുവാനുള്ള സാഹചര്യം ഒരുക്കി. പട്ടാള വണ്ടികളുടെ യാത്ര തടസ്സപ്പെടുത്തുന്നതിനായി വന്‍മരങ്ങള്‍ വെട്ടി റോഡിലിട്ട് ഗതാഗതതടസ്സം സൃഷ്ടിച്ചു. ഈ സംഭവത്തെ തടിവെട്ട് കേസ്സ് എന്ന് വിളിച്ചിരുന്നു. പിതാവ് ഈ കേസ്സില്‍ മുന്‍നിരയിലായിരുന്നു