ഷിക്കാഗോ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എ കേരളാ ഘടകം പ്രസിഡന്റായി സതീശന്‍ നായരെ തെരഞ്ഞെടുത്തു. കഴിഞ്ഞ 25 വര്‍ഷക്കാലമായി ഐഒസിയില്‍ സജീവ സാന്നിധ്യമാണ് സതീശന്‍ നായര്‍.
ഐഒസി ഷിക്കാഗോ ചാപ്റ്ററിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയും പ്രസിഡന്റുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐഒസിയുടെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയില്‍ ഏകോപിപ്പിക്കുന്നതിനായി കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി അദ്ദേഹം പ്രവര്‍ത്തിക്കുന്നു. സ്‌കൂള്‍, കോളജ് കാലഘട്ടങ്ങളില്‍ കെഎസ് യുവിലും യൂത്ത് കോണ്‍ഗ്രസിലും സജീവ സാനിധ്യമായിരുന്നു.
എന്‍എഫ്‌ഐഎ, കെഎച്ച്എന്‍എ, ഫൊക്കാന തുടങ്ങിയ ദേശീയ സംഘടനകളിലും, എഫ്‌ഐഎ, മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍, നായര്‍ അസോസിയേഷന്‍, ഓംകാരം, കരുണ ഫൗണ്ടേഷന്‍ തുടങ്ങിയ പ്രാദേശിക സംഘടനകളിലും പ്രവര്‍ത്തിച്ചുവരുന്നു.
ഐഒസി കേരളാ ഘടകത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകീരിച്ച് ശക്തിപ്പെടുത്തുമെന്നും, ഇപ്പോഴുള്ള 12 ചാപ്റ്ററുകളിലെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുമെന്നും, കൂടുതല്‍ ചാപ്റ്ററുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സതീശന്‍ നായരുടെ പ്രവര്‍ത്തനങ്ങള്‍ സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്തട്ടേയെന്നും, അദ്ദേഹത്തിന്റെ മുന്നോട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സാം പിട്രോഡ, എ കെ ആന്റണി, രമേഷ് ചെന്നിത്തല, ജോര്‍ജ് എബ്രഹാം, മോഹിന്ദര്‍ സിംഗ്, ഹര്‍ഭജന്‍ സിംഗ്, തോമസ് മാത്യു, ലീലാ മാരേട്ട്, സന്തോഷ് നായര്‍ തുടങ്ങിയവര്‍ ആശംസിച്ചു.