എടത്വ: തലവടി സിഎംഎസ് ഹൈസ്കൂള്‍ വായന വാരാചരണത്തിന്റെ ഭാഗമായി പിഎൻ പണിക്കർ അനുസ്മരണം നടന്നു. പ്രഥമാദ്ധ്യാപകൻ റെജിൽ സാം മാത്യൂ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ലോക്കൽ മാനേജർ റവ മാത്യൂ ജിലോ നൈനാൻ ഉദ്‌ഘാടനം ചെയ്തു. പൂർവ്വവിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ സ്കൂളിൽ ഒരുക്കിയ അക്ഷരപ്പുരയുടെ ഉദ്ഘാടനം പൂർവ്വ വിദ്യാർത്ഥി എടത്വ ഗ്രാമപഞ്ചായത്ത് അംഗം ബെറ്റി ജോസഫ് നിർവഹിച്ചു. ബാലസാഹിത്യ ഗ്രന്ഥങ്ങൾ ഉൾപ്പടെ വിവിധ ദിന പത്രങ്ങൾ അക്ഷരപുരയിലൂടെ വിദ്യാർത്ഥികൾക്ക് നൽകും. ചടങ്ങിൽ ജോർജ് മാത്യൂ, അഡ്വ. ഐസക്ക് രാജു, സജി ഏബ്രഹാം, ജേക്കബ് ചെറിയാൻ, ഡോ. ജോൺസൺ വി. ഇടിക്കുള, റോബി തോമസ്, ജിബി ഈപ്പൻ എന്നിവർ പ്രസംഗിച്ചു.
കുവൈറ്റിലുണ്ടായ തീപിടുത്തത്തിൽ മരണമടഞ്ഞവർക്ക് സ്മരണാഞ്ജലികൾ അർപ്പിച്ചുകൊണ്ട് 49 സാന്ത്വന ദീപങ്ങൾ തെളിയിച്ചു. തുടർന്ന് തലവടി സിഎംഎസ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ എക്സിക്യൂട്ടിവ് യോഗം ചേർന്ന് പ്രഥമ ഭാരവാഹികളെ തെരഞ്ഞെടുത്തു. റവ മാത്യൂ ജിലോ നൈനാൻ (പ്രസിഡന്റ്), ബെറ്റി ജോസഫ് (വൈസ് പ്രസിഡന്റ്), ഡോ. ജോൺസൺ വി ഇടിക്കുള (ജനറൽ സെക്രട്ടറി), സജി ഏബ്രഹാം, ജിബി ഈപ്പൻ (ജോ. സെക്രട്ടറിമാര്‍), എബി മാത്യൂ (ട്രഷറർ), അഡ്വ. ഐസക്ക് രാജു, ജേക്കബ് ചെറിയാൻ ( ഓഡിറ്റര്‍മാര്‍), റെജിൽ സാം മാത്യൂ (കൺവീനർ), റവ. മാത്യു പി. ജോർജ്, വി.പി. സുജീന്ദ്ര ബാബു, പ്രദീപ് ജോസഫ്, ഡേവിഡ് ജോൺ (അംഗങ്ങൾ) എന്നിവരടങ്ങിയ 13 അംഗ സമിതി രൂപികരിച്ചു. രണ്ട് വർഷമാണ് കാലാവധി.
1841ൽ സ്ഥാപിതമായ സിഎംഎസ് ഹൈസ്കൂളില്‍ ആദ്യമായാണ് പൂർവ്വ വിദ്യാർത്ഥി സംഘടന രൂപികൃതമായത്.