ചിങ്ങം: അംഗീകാരവും പ്രശംസയും ഇന്ന് നിങ്ങളെ തേടിയെത്തും. വളരെക്കാലമായി ആഗ്രഹിക്കുന്നതുപോലെ, നിങ്ങളുടെ ജോലിയും ശ്രമങ്ങളും ഇന്ന് തിരിച്ചറിയപ്പെടും. ഇത് സാധ്യമാകുന്നത് നിങ്ങളുടെ പങ്കാളിയുടെയും സഹപ്രവർത്തകരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും കൂടി ശ്രമഫലമായിട്ടായിരിക്കും. പ്രത്യേകിച്ച് നിങ്ങളേറ്റെടുക്കുന്നത് ഒരു പുതിയ ജോലിയാണെങ്കിൽ.
കന്നി: വിധി സ്വയം നിർണയിക്കണമെന്ന ഒരൊറ്റ ലക്ഷ്യമായിരിക്കും ഇന്ന് നിങ്ങളെ മുന്നോട്ട് നയിക്കുന്നത്. ഇന്ന് നിങ്ങളുടെ ഭരണപരമായ കഴിവുകൾ കണിശമായിരിക്കും. ജയിക്കണമെന്ന വാശി നിങ്ങളെ പ്രവർത്തനസജ്ജരാക്കും. പെട്ടെന്ന് തീരുമാനമെടുക്കുന്നതിനുള്ള വൈദഗ്ധ്യവും അതിസൂക്ഷ്‌മമായ വിശകലന ചാതുരിയും നിങ്ങളുടെ ഭരണപരമായ അഭിരുചിക്ക് മാറ്റു കൂട്ടും.
തുലാം: അവസാനിപ്പിക്കാതെ കിടന്നിരുന്ന എല്ലാ ജോലിയും തീർക്കാൻ നിങ്ങൾക്ക് ഇന്ന് കഴിയും. ഇന്ന് നിങ്ങൾ എന്ത് ചെയ്‌താലും അത് വളരെ ഭംഗിയായി ചെയ്യുന്നതിനും, പ്രശംസ ലഭിക്കുന്നതിനും സാധ്യതയുണ്ട്.
വൃശ്ചികം: വളരെ സംഭവബഹുലമായ ഒരു ദിവസമായിരിക്കും നിങ്ങൾക്ക് ഇന്ന്. വളരെ ശ്രദ്ധാലുവായും തുറന്ന മനസോടെയും മുതിർന്ന ഉദ്യോഗസ്ഥരുടെ ഉപദേശങ്ങളെ ഇന്ന് സ്വീകരിക്കണം. അവർ വളരെ സഹകരണ മനോഭാവത്തോടെ നിങ്ങളോട് പെരുമാറും. നിയമപരമായ ബുദ്ധിമുട്ടുകൾ തരണം ചെയ്‌ത് മുന്നോട്ടു പോകുന്നു എന്ന് ഉറപ്പ് വരുത്തുക.
ധനു: ആരോഗ്യത്തില്‍ ഇന്ന് നിങ്ങള്‍ അതീവശ്രദ്ധ പുലര്‍ത്തുക. ആസൂത്രണം ചെയ്‌ത പദ്ധതികള്‍ ഏറ്റെടുക്കുന്നതില്‍ ഇന്ന് നിങ്ങള്‍ വിജയിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. തീര്‍ഥാടനത്തിനും ഏറെ സാധ്യത കാണുന്നു. ഒരു ബന്ധുവീട്ടിലെ ശുഭകര്‍മ്മത്തില്‍ പങ്കെടുക്കും. ബന്ധുക്കളുമായി സന്തോഷകരമായ ഒത്തുചേരലിന് സാധ്യത. ദാമ്പത്യജീവിതം ഏറെ സന്തുഷ്‌ടിയും സമാധാനവും നല്‍കും. ഇന്ന് നിങ്ങളുടെ പെരുമാറ്റം സ്ഥിരതയുള്ളതാകും. സാമൂഹ്യമായി പേരും പ്രശസ്‌തിയും വര്‍ധിക്കും.
മകരം: ഇന്ന് ഓരോ ചുമതലയിലും നിങ്ങളുടെ ശ്രദ്ധ വേണം. തൊഴില്‍രംഗത്ത് ആവശ്യമായ സഹായം നിങ്ങൾക്ക് ലഭിക്കും. വരുമാനത്തില്‍ കവിഞ്ഞ ചെലവുണ്ടാകാം. മതപരവും സാമൂഹ്യവുമായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകുന്നത് ചെലവുകള്‍ കൂടുതലാക്കും. ആരോഗ്യപ്രശ്‍നങ്ങള്‍ നിങ്ങളെ അസ്വസ്ഥരാക്കിയേക്കാം. പുത്രന്മാരുമായോ ബന്ധുക്കളുമായോ കലഹമുണ്ടാകാം. ഇന്ന് വിജയമുണ്ടാവാന്‍ കഠിനാധ്വാനം തന്നെ വേണ്ടിവരും. ഉത്കണ്‌ഠ ബുദ്ധിമുട്ടിച്ചേക്കാം. അപകട സാധ്യതയുള്ളതിനാല്‍ കരുതിയിരിക്കുക.
കുംഭം: പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ ഇന്ന് ശുഭദിവസമാകുന്നു. സർക്കാർ ജോലിയായാലും ബിസിനസായാലും ഇന്ന് നിങ്ങള്‍ തൊഴിലില്‍ നേട്ടമുണ്ടാക്കും. സ്‌നേഹിതന്മാര്‍ ഇന്ന് നിങ്ങളെ പുതിയ ദൗത്യങ്ങളേല്‍പ്പിക്കും. സമൂഹത്തില്‍ നിങ്ങളുടെ പ്രശസ്‌തി വര്‍ധിക്കും. പങ്കാളിയിൽ നിന്നും മക്കളില്‍ നിന്നും നല്ല വാര്‍ത്തകള്‍ വന്നുചേരും. വിവാഹാലോചനകള്‍ക്ക് നല്ലദിവസം. ഒരു ഉല്ലാസ യാത്രക്കും സാധ്യത.
മീനം: ഇന്ന് ചില ബാഹ്യ സ്വാധീനങ്ങളിലൂടെ നിങ്ങളിൽ അശുഭാപ്‌തി ചിന്തകൾ വരാനുള്ള സാധ്യത കൂടുതലാണ്. നിങ്ങളുടെ ദൃഢനിശ്ചയം ശക്തമായി നിലനിർത്താൻ നിങ്ങൾ ശ്രമിക്കണം. നിങ്ങളിലെ അവബോധം വളർത്തുന്നതിലൂടെ കാര്യങ്ങൾ കൂടുതൽ സത്യസന്ധവും വ്യക്തവുമാകും.
മേടം: വീട്ടിലും ജോലിസ്ഥലത്തും ശ്രദ്ധ ആവശ്യമായതിനാൽ ഈ രണ്ടിടത്തുമായി ഇന്ന് നിങ്ങൾ ബന്ധനസ്ഥരായിരിക്കും. വൈകുന്നേരം നിങ്ങൾക്ക് കുറച്ച് സന്തോഷം പ്രതീക്ഷിക്കാം. പ്രശസ്‌തനാകണമെന്ന നിങ്ങളുടെ ആഗ്രഹം ഉടനെ നടന്നേക്കാം.
ഇടവം: ആരോഗ്യത്തിനും ഉയർച്ചയ്‌ക്കും വേണ്ടിയായിരിക്കും ഇന്ന് നിങ്ങൾ ഊർജവും സമയവും ചെലവഴിക്കുക. ഒരു ബിസിനസ് ലഞ്ചിലൂടെ നിങ്ങൾക്ക് കിട്ടാനുള്ള ചില ഇടപാടുകൾക്ക് നല്ല ഫലം ലഭിച്ചേക്കാം. ഗവേഷണത്തിന്‍റെ ഫലം നിങ്ങൾ വിചാരിച്ചതിനേക്കാൾ മികച്ചതായിരിക്കും.
മിഥുനം: ഇന്നത്തെ ഇടപാടുകളിലും വിൽപനയിലും ബിസിനസിലെ പ്രതിയോഗികൾ നിങ്ങളെ വെല്ലുവിളിക്കും. നിങ്ങൾ ഇപ്പോൾ മനസിൽ സൂക്ഷിക്കേണ്ട രണ്ട് കാര്യങ്ങളുണ്ട്: ശ്രദ്ധയും പരിഗണനയും. പ്രണയിക്കാൻ ഇതുവരെ ഭാഗ്യം ലഭിച്ചിട്ടില്ലാത്തവർക്ക് ഇന്ന് അതിനുള്ള സാധ്യത കാണുന്നു.
കര്‍ക്കടകം: ഇന്ന് നിങ്ങൾ വളരെ ഉദാരമതിയും മറ്റുള്ളവരോട് തുറന്ന മനസോടെ പെരുമാറുന്നവരുമായിരിക്കും. എന്നാൽ എല്ലായ്‌പ്പോഴും നിങ്ങളിങ്ങനെ മറ്റുള്ളവരോട് വളരെ മൃദുവായി പെരുമാറുമെന്ന് അതിന് അർഥമില്ല. ദിവസത്തിന്‍റെ അവസാനം നിങ്ങളുടെ സമീപനം അതുല്യവും നിശ്ചയദാർഢ്യം നിറഞ്ഞതുമായിരിക്കും.