ശൈലജയെ കേരളത്തിന്റെ മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിച്ചതാണ് തോല്‍‌വിക്ക് കാരണം: പി ജയരാജന്‍

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭാവി മുഖ്യമന്ത്രിയായി കെകെ ശൈലജയെ കാണാനാണ്‌ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന്‌ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പി ജയരാജന്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട ദയനീയ തോല്‍വിയുടെ കാരണങ്ങള്‍ വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത സംസ്ഥാന കമ്മിറ്റി യോഗത്തിലാണ്‌ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ്‌ ഉയര്‍ന്നത്‌.

“ശൈലജ കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്നാണ്‌ വടകരയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്‌. അവരുടെ തോല്‍വി കാണാനാണ്‌ അവരെ രംഗത്തിറക്കിയതെന്ന്‌ ജനങ്ങള്‍ക്ക്‌ തോന്നി. ശൈലജയെ ഡല്‍ഹിയിലേക്ക്‌ അയക്കാതെ സംസ്ഥാനത്ത്‌ നിലനിര്‍ത്തണമെന്ന വടകരയിലുള്ളവരുടെ ആഗ്രഹമാണ്‌ തോല്‍വിക്ക്‌ കാരണമെന്നാണ്‌ ജയരാജന്റെ പരാമര്‍ശമെന്ന്‌ റിപ്പോര്‍ട്ട്‌.

സിപിഎമ്മിന്റെ ചരിത്രത്തില്‍ മുമ്പൊരിക്കലും പാര്‍ട്ടിയുടെ ഒരു നേതാവിനെ ഭാവി മുഖ്യമന്ത്രിയായി അവതരിപ്പിക്കുകയോ ഇത്തരമൊരു അഭിപ്രായം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന്‌ കേട്ടാല്‍ ഗൗരി അമ്മ, വി അച്യുതാനന്ദന്‍ തുടങ്ങിയവരുടെ പേരുകള്‍ നിഷേധിക്കുന്ന രീതിയാണ്‌ പാര്‍ട്ടി നേരത്തെ സ്വീകരിച്ചിരുന്നത്‌.

ഭാവിയില്‍ കെകെ ശൈലജയെ മുഖ്യമന്ത്രിയാക്കണമെന്ന്‌ ഒരു വിഭാഗം പ്രവര്‍ത്തകര്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരെ തിരഞ്ഞെടുത്തപ്പോള്‍ അവരെ ഒഴിവാക്കിയതില്‍ വന്‍ പ്രതിഷേധമാണ്‌ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്‌. കൊവിഡ്‌ കാലയളവിലുള്‍പ്പെടെ അവരുടെ പ്രശസ്തിക്ക്‌ കാര്യമായ കോട്ടംതട്ടാതെ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട്‌ കൊണ്ടുപോകാന്‍ അവര്‍ക്ക്‌ കഴിഞ്ഞു. ചുരുങ്ങിയ കാലം കൊണ്ട്‌ തന്നെ മികച്ച മന്ത്രി എന്ന വിശേഷണം അവര്‍ നേടി.

Print Friendly, PDF & Email

Leave a Comment

More News