ഇന്ത്യന്‍ എഞ്ചിനീയേഴ്സ് അസോസിയേഷന്റെ ഗോള്‍ഫ് ടൂര്‍ണമെന്റ് ജൂലൈ 13-ന്

ഷിക്കാഗോ: അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എഞ്ചിനീയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (AAEIO) യുടെ ഈ വര്‍ഷത്തെ ചാരിറ്റി ഗോള്‍ഫ് ടൂര്‍ണമെന്റ് നേപ്പര്‍വില്ലയിലുള്ള സ്പ്രിംഗ് ബ്രൂക്ക് ഗോള്‍ഫ് ക്ലബില്‍ വച്ച് നടത്തുമെന്ന് എ.എ.ഇ.ഐ.ഒ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ് അറിയിച്ചു.

ഈ ടൂര്‍ണമെന്റില്‍ വിജയിക്കുന്നവര്‍ക്ക് വിവിധ സമ്മാനങ്ങള്‍ ലഭിക്കുന്നതാണെന്ന് എ.എ.ഇ.ഐ.ഒ ചാരിറ്റിയുടെയും ഗോള്‍ഫ് ടൂര്‍ണമെന്റിന്റേയും ചെയര്‍മാനും പാന്‍ ഓഷ്യാനിക് കോര്‍പ്പറേഷന്‍ സി.ഇ.ഒയുമായ ഗാന്‍സാര്‍ സിംഗ് അറിയിച്ചു.

ഗോള്‍ഫ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത് ഉച്ചകഴിഞ്ഞ് 12.30-നാണ്. അതിനുശേഷം ഡിന്നര്‍, ബിസിനസ് നെറ്റ് വര്‍ക്കിംഗ്, അവാര്‍ഡ് സെറിമണി, വിവിധ കലാപരിപാടികള്‍ എന്നിവ വൈകിട്ട് 6.30-ന് ആരംഭിക്കുന്നതാണെന്ന് എ.എ.ഇ.ഐ.ഒ സെക്രട്ടറി നാഗ് ജയ് സ്വാള്‍ അറിയിച്ചു.

ടൂര്‍ണമെന്റില്‍ നിന്ന് ലഭിക്കുന്ന മുഴുവന്‍ തുകയും സംഘടനയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് ബോര്‍ഡ് മെമ്പറും പ്രോബിസ് കോര്‍പറേഷന്‍ പ്രസിഡന്റുമായ ഡോ. പ്രമോദ് വോറ അറിയിച്ചു.

ഗോള്‍ഫ് ടൂര്‍ണമെന്റ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സോമനാഥ് ഘോഷ് ഉദ്ഘാടനം ചെയ്യും. മറ്റ് പ്രമുഖ വ്യക്തികളും പങ്കെടുക്കും. പരിപാടികളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ എ.എ.ഇ.ഐ.ഒ ട്രഷറര്‍ രാജീന്ദര്‍ സിംഗ് മാഗോയെ rbsmago@gmail.com-ല്‍ ബന്ധപ്പെടേണ്ടതാണ്. ഡിന്നറും എന്റര്‍ടൈന്‍മെന്റ് പരിപാടികളും നേപ്പര്‍ വില്ലായിലുള്ള ഗോന്‍ഗണ്ട ബാങ്ക്വറ്റ് ഹാളില്‍ വച്ചായിരിക്കും നടക്കുക. എല്ലാവരേയും ഈ ചാരിറ്റി ബാങ്ക്വറ്റിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News