ചിങ്ങം: നിങ്ങള്‍ക്ക് ഇന്ന് സമ്മിശ്രാനുഭവങ്ങളുടെ ദിവസമാണ്. ഗൃഹാന്തരീക്ഷം ശാന്തമായിരിക്കും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടേയും കീഴ്‌ജീവനക്കാരുടേയും സഹകരണം ഉണ്ടാകും. എന്നാല്‍ ഗൃഹസംബന്ധമായ ചില ജോലികള്‍ ചെയ്‌തുതീര്‍ക്കുന്നതില്‍ തടസങ്ങള്‍ നേരിടാം.
മാതൃപക്ഷത്തുനിന്ന് ചില അസുഖകരമായ വാര്‍ത്തകള്‍ വന്നെത്താം. ജോലിയില്‍ എതിരാളികള്‍ പെട്ടെന്ന് സൃഷ്‌ടിക്കുന്ന ചില തടസങ്ങള്‍ നിങ്ങളെ അമ്പരപ്പിച്ചേക്കും. ഇത് നിങ്ങളെ ഉല്‍ക്കണ്‌ഠാകുലനാക്കുകയും, പൊതുവില്‍ സംശയവും നിരാശയവും വളര്‍ത്തുകയും ചെയ്യും. മേലധികാരികളുമായി ജോലിസ്ഥലത്തോ, മുതിര്‍ന്നവരുമായി വീട്ടിലോ ഏറ്റുമുട്ടലുണ്ടാക്കുന്നത് ഒഴിവാക്കുക. കാര്യങ്ങളെ നിരുപാധികം അഗീകരിക്കുകയും പ്രയത്നം തുടരുകയും ചെയ്യുക.
കന്നി: ഇന്ന് ചർച്ചകളിൽനിന്ന് അകന്നുനില്ക്കുന്നതാണ് നല്ലത്. നിങ്ങള്‍ പെട്ടെന്ന് രോഷാകുലനാകരുത്. അത് ആരോഗ്യകരമായി മുന്നേറുന്ന ചര്‍ച്ചകളെ കടുത്ത വാക് തർക്കങ്ങളാക്കിമാറ്റും. യാദൃശ്ചികമായ ചെലവുകള്‍ ഉണ്ടാകാമെന്നതുകൊണ്ട് കരുതിയിരിക്കുക.
സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ഒരു ഒത്തുചേരല്‍ ഇന്ന് നിങ്ങള്‍ക്ക് ആശ്വാസം പകരും. അതിനാല്‍ അവരൊന്നിച്ചുള്ള ഒരു ഒത്തുചേരല്‍ ആസൂത്രണം ചെയ്യുക. ഉദരസംബന്ധമായ അസുഖങ്ങളുണ്ടാകാമെന്നതിനാല്‍ ആരോഗ്യകരമായി ഭക്ഷണം കഴിക്കുക. ഏതെങ്കിലും പദ്ധതികളില്‍ പണം നിക്ഷേപിക്കുന്നവര്‍ അത് കരുതലോടെ ചെയ്യണം.
തുലാം: ഇന്ന് നിങ്ങളുടെ ദിവസം പ്രശ്‌ന സങ്കീര്‍ണണ്ണമായിരിക്കും. അതുകാരണം നിങ്ങള്‍ പതിവിലും കവിഞ്ഞ് ഇന്ന് വികാരാധീനനാരായിരിക്കും. നിങ്ങളുടെ ദാമ്പത്യജീവിതത്തിലെ സ്വരച്ചേര്‍ച്ചയില്ലായ്‌മയോ, നിങ്ങളുടെ അമ്മയുമായുള്ള ഉലഞ്ഞ ബന്ധമോ, നിങ്ങളുടെ ജീവിതത്തിലെ ഒരു പ്രധാന സ്ത്രീയോ ആയിരിക്കാം ഇതിന് കാരണം.
മനസ്സിന്‍റെ പിരിമുറുക്കം നീങ്ങിക്കിട്ടാന്‍ ശ്വസനവ്യായാമവും പ്രാര്‍ത്ഥനയും ചെയ്യുക. ജലാശയങ്ങളില്‍ നിന്ന് അകന്ന് നില്ക്കുകകയും നീന്തല്‍ ക്ളാസില്‍ പോകുന്നുണ്ടെങ്കിൽ അതിന് അവധി നല്‌കുകയോ ചെയ്യുക. തലേദിവസം ശരിയായ ഉറക്കം ലഭിച്ചിട്ടില്ലെങ്കില്‍ ഇന്ന് നിര്‍ബന്ധമായും ഉറങ്ങുക. ഇന്ന് യാത്ര ഫലവത്താകില്ല. അതുകൊണ്ട് ഒഴിവാക്കുക. നിയമ പരമായ രേഖകളും വസ്‌തുവും കുടുംബസ്വത്തും സംബന്ധിച്ച കാര്യങ്ങളും കൈകാര്യം ചെയ്യുമ്പോള്‍ തികഞ്ഞ ജാഗ്രത പാലിക്കുക.
വൃശ്ചികം: പുതിയ സംരംഭങ്ങള്‍, കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടേയും കൂട്ടായ്‌മ, രസകരമായ ഉല്ലാസവേള എന്നിവയൊക്കെ ഇന്ന് ജോലികഴിഞ്ഞ് തിരിച്ചുവരുമ്പോൾ നിങ്ങളെ കാത്തിരിക്കുന്ന സുഖാനുഭവങ്ങളാണ്. കളിയും, ചിരിയും, ഉല്ലാസവും നിറഞ്ഞ ഇന്ന് അപൂര്‍വവ്വമായ ഒരു ദിവസമാണ്. സഹോദരങ്ങളുമായുള്ള നിങ്ങളുടെ ബന്ധവും, നിങ്ങളുടെ പൊതുവായ ആരോഗ്യനിലയും ഇന്ന് മെച്ചപ്പെട്ടതായിരിക്കും.
ഹ്രസ്വമായ ഉല്ലാസയാത്രക്ക് ഇന്ന് സാധ്യത കാണുന്നു. ധനസമാഹരണത്തിനും മുതല്‍മുടക്കിനും തൊഴില്‍പരമായ കാര്യങ്ങൾക്കും ഇന്ന് ഭാഗ്യദിവസമാണ്. നിങ്ങളുടെ സന്തോഷം പ്രിയപ്പെട്ടവരുമായും അടുത്ത സഹപ്രവര്‍ത്തകരുമായും പങ്കുവെക്കുക.
ധനു: നിങ്ങളെ ഒരു തെറ്റായ യാത്രയ്‌ക്ക് പ്രേരിപ്പിക്കാന്‍ ഒരു പങ്കാളിയേയോ അടുത്തബന്ധുവിനേയോ ഇന്ന് അനുവദിക്കരുത്. അത് നിങ്ങളുടെ ഇന്നത്തെ ദിവസം മുഴുവന്‍ നശിപ്പിക്കുന്നതിന് കാരണമാകും. ഇന്ന് ഒരു സാധാരണ ദിവസമാണ് നക്ഷത്രങ്ങള്‍ നിങ്ങൾക്കായി നീക്കിവെച്ചിട്ടുള്ളത്.
അതുകൊണ്ട് കാര്യങ്ങളെല്ലാം ഹിതകരമാകുമെന്ന് കരുതരുത്. നിങ്ങളുടെ അധ്വാനവും സഹായങ്ങളും ഇല്ലാതെ ഒന്നും നടക്കുകയില്ല. അത് നിങ്ങളെ അൽപം ക്ഷീണിപ്പിക്കും. നിങ്ങളുടെ കുടുംബത്തിലെ ഒരംഗം നിങ്ങളോട് നിസ്സഹകരണവും കടുംപിടുത്തവും കാണിക്കുകയാണെങ്കില്‍ നിങ്ങൾ രോഷാകുലനാകാതിരിക്കാന്‍ ശ്രമിക്കുക.
ചഞ്ചലമായ നിങ്ങളുടെ മാനസികാവസ്ഥ കാരണം ഉറച്ച നിലപാടോ തീരുമാനമോ എടുക്കാന്‍ ഇന്ന് നിങ്ങൾക്ക് കഴിയുകയില്ല. അതിനാൽ ഇന്ന് തീരുമാനങ്ങള്‍ എടുക്കുന്നത് മാറ്റിവെക്കുക. അതില്‍ വേവലാതിപ്പെടേണ്ടതില്ല. ഒഴുക്കിനൊത്ത് പോകുകയും ശാന്തത പാലിക്കുകയും ചെയ്യുക. വിദേശത്തുളള സുഹൃത്തുക്കളുമായുളള കത്തിടപാടുകള്‍ ഭാഗ്യദായകമായിരിക്കും.
മകരം: ഇന്ന് നിങ്ങൾ മതപരവും ആത്മീയവുമായ കാര്യങ്ങളില്‍ മുഴുകി കഴിയണം. തൊഴിലിലും ബിസിനസ്സിലും അനുകൂല മാറ്റങ്ങളുണ്ടാകും. നിങ്ങളുടെ എല്ലാ ശ്രമങ്ങളും ദൗത്യങ്ങളും നല്ല ഫലമുണ്ടാക്കും. അന്തസ്സും പ്രശസ്‌തിയും വര്‍ധിപ്പിക്കും. തൊഴിലില്‍ പ്രൊമോഷനും ഉയര്‍ച്ചയും ഉണ്ടാകാം.
സുഹൃത്തുക്കളേയും ബന്ധുക്കളേയും കണ്ടുമുട്ടുന്നത് സന്തോഷം നല്‍കും. ഗൃഹാന്തരീക്ഷം സന്തോഷപ്രദവും പ്രകാശമാനവും ആയിരിക്കും. ഒരു ചെറിയ അപകടത്തിന് സാധ്യതയുള്ളതിനാല്‍ സൂക്ഷിക്കുക. ആരോഗ്യപ്രശ്‍നങ്ങളൊന്നുമുണ്ടാകില്ല.
കുംഭം: നിങ്ങളുടെ സംസാരിക്കാനുള്ള കഴിവ് കാരണം ഇന്ന് ആവേശകരമായ എന്തെങ്കിലും സംഭവിക്കാം. ഇവന്‍റുകളിലും മീറ്റിംഗുകളിലും മികച്ച രീതിയിൽ അവതരണങ്ങൾ നടത്താൻ നിങ്ങളുടെ ഭാഷാ വൈദഗ്ധ്യം നിങ്ങളെ സഹായിക്കും. നിങ്ങൾ വിജയിക്കും.
വാസ്‌തവത്തിൽ നിങ്ങളുടെ എല്ലാ ചർച്ചകൾക്കും വാദങ്ങൾക്കും ശക്തമായി പ്രതിഫലിക്കാൻ കഴിവുണ്ട്. അതിനാൽ നിങ്ങളുടെ വാദങ്ങൾ മറ്റുള്ളവർ അംഗീകരിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് വിഷമിക്കേണ്ട കാര്യമില്ല.
മീനം: നിങ്ങള്‍ ആത്മീയചിന്തകളാല്‍ സ്വാധീനിക്കപ്പെട്ടിരിക്കുന്നു. മതപരമായി പ്രാധാന്യമര്‍ഹിക്കുന്ന സ്ഥലങ്ങളില്‍ നിങ്ങള്‍ ഇന്ന് സന്ദര്‍ശനത്തിനു പോയേക്കാം.
മേടം: ഇന്ന് നിങ്ങൾ സമ്മർദ്ദത്തിലാണെങ്കിൽ അത് ഒരു നല്ല കാര്യമാണ്. കാരണം, അത് നിങ്ങളുടെ കഴിവുകളെ പൂർണ്ണമായും പൂർത്തീകരിക്കും. നിങ്ങളുടെ എല്ലാ സഹപ്രവർത്തകരേരെയും നിങ്ങൾ പരിശീലിപ്പിക്കും.
എന്നിരുന്നാലും, നിങ്ങളുടെ പ്രതീക്ഷകളുമായി നിങ്ങൾക്ക് കിട്ടുന്ന ഫലങ്ങൾ പൊരുത്തപ്പെടണമെന്നില്ല. ഒറ്റ രാത്രിയിൽ തന്നെ എല്ലാം സംഭവിക്കുകയില്ലല്ലോ. അതുകൊണ്ട് നിങ്ങൾ ക്ഷമിച്ചിരിക്കണമെന്ന് ഉപദേശിക്കപ്പെടുന്നുണ്ട്.
ഇടവം: ഇന്ന് നിങ്ങള്‍ക്ക് യാത്രകള്‍ക്ക് അനുകൂലമായ ദിവസമാണ്. വിദൂര ദേശങ്ങളിലേക്കോ, വിദേശത്തേക്കോ, അല്ലെങ്കില്‍ പുണ്യസ്ഥലങ്ങളിലേക്കോ ഒക്കെ സഞ്ചരിക്കാന്‍ അനുകൂലമാണ് ഈ ദിവസം. ഇന്ന് നിങ്ങള്‍ ഒരു ദീര്‍ഘ അവധിക്കാലം ചെലവഴിക്കാന്‍ ഇഷ്‌ടപ്പെട്ട ഒരു സ്ഥലത്തേക്ക് പോകാനൊരുങ്ങുകയോ, അല്ലെങ്കില്‍ ഒരു പുതിയ നഗരത്തിലെ പുതുമകളെന്തെങ്കിലും അസ്വദിക്കാന്‍ ഇറങ്ങിത്തിരിക്കുകയോ ചെയ്തേക്കാം.
പുതിയതായി ആരംഭിക്കുന്ന എല്ലാ സംരംഭങ്ങളില്‍ നിന്നും നേട്ടങ്ങള്‍ക്ക് അവസരമുണ്ടാകും. ഇന്ന് നടത്തുന്ന നിക്ഷേപങ്ങളും ഫലപ്രദമാകും. ഒരു പുണ്യസ്ഥലം സന്ദര്‍ശിച്ചതില്‍നിന്നും പുതിയൊരു സംരംഭം ആരംഭിക്കാനുളള പ്രചോദനം നിങ്ങള്‍ക്ക് ലഭിക്കും. വിദേശത്തുള്ള പ്രിയപ്പെട്ടവരില്‍ നിന്നും നല്ലവാര്‍ത്തകള്‍ ലഭിക്കും. ചെറിയ തലവേദനയോ ജലദോഷമോ നിങ്ങളെ അലോസരപ്പെടുത്തിയേക്കും.
മിഥുനം: എല്ലാ ദിവസങ്ങളും മനോഹരവും അനായാസവുമായിരിക്കയില്ല. ഇന്നത്തെ ദിവസം അധികഭാഗവും നിങ്ങള്‍ക്ക് അനുകൂലമായിരിക്കുകയില്ലെന്ന് ഓര്‍ക്കുക. ഇന്ന് അൽപ്പം പോലും ജാഗ്രത നിങ്ങള്‍ കൈവിടാന്‍ പാടില്ല. ഇന്ന് നിങ്ങളുടെ ഇന്ദ്രിയങ്ങളേയും ആഗ്രഹങ്ങളേയും കര്‍ശനമായി നിയന്ത്രിച്ചില്ലെങ്കില്‍, നിങ്ങള്‍ കയ്യോടെ പിടികൂടപ്പെടും. പുതിയതായി എന്തെങ്കിലും തുടങ്ങുന്നത് ഒഴിവാവക്കുക. യാത്രയില്‍ നിന്നും അപരിചിതരില്‍ നിന്നും വിട്ട് നില്‍ക്കുക.
ചികിത്സാ നടപടിക്രമങ്ങള്‍ നീട്ടി വെക്കുക. തര്‍ക്കങ്ങള്‍ക്കും, കലഹങ്ങള്‍ക്കും പോകാതിരിക്കുക. സാമ്പത്തികപ്രതിസന്ധി നിങ്ങളെ ഇന്ന് വിഷമിപ്പിച്ചേക്കാം. കോപവും ചെലവും നിയന്ത്രിക്കുക. നിങ്ങളുടെ പിരിമുറുക്കം കാരണം ഹോട്ടലിലെ വെയിറ്ററോടാകും ചിലപ്പോള്‍ നിങ്ങള്‍ അകാരണമായി കയര്‍ക്കുക. പിന്നീട് ഖേദിക്കേണ്ടിവരുന്ന വാക്കുകള്‍ ഇന്ന് നിങ്ങള്‍ ഉപയോഗിക്കാതിരിക്കുക. നിങ്ങളുടെ മനസ്സിനെ ശാന്തമാക്കാന്‍ ധ്യാനിക്കുകയോ സംഗീതം ആസ്വദിക്കുകയോ ചെയ്യുക.
കര്‍ക്കിടകം: കാൽപ്പനിക ബന്ധങ്ങള്‍, പലതരക്കാരുമായുള്ള ഇടപഴകലുകള്‍, വിവിധങ്ങളായ വിനോദങ്ങള്‍, ഷോപ്പിംഗ് എന്നിവയിലെല്ലാം ദിവസം മുഴുവനും നിങ്ങള്‍ വ്യാപൃതനാകും. മൊത്തത്തില്‍ നിങ്ങള്‍ക്ക് ഭാഗ്യം നിറഞ്ഞ ദിവസമായിരിക്കും ഇത്. വിദൂര ദേശത്തുനിന്ന്, അപരിചിതമായ ഒരു സംസ്‌കൃതിയില്‍ നിന്ന് വരുന്ന ഒരാള്‍ ഇന്ന് നിങ്ങളെ ആകര്‍ഷിക്കും.
ഇത് പിന്നീട് രണ്ട്പേര്‍ക്കും ഗുണകരമായേക്കാവുന്ന ഒരു ബന്ധത്തിന്‍റെ തുടക്കമാകാം. തൊഴിലില്‍ അല്ലെങ്കില്‍ ബിസിനസ്സില്‍ വിജയം നിങ്ങളെ കാത്തിരിക്കുന്നു. നേട്ടങ്ങളും, പ്രശസ്‌തിയും, അംഗീകാരവും ഇന്ന് നിങ്ങളെ തേടിയെത്തും. നല്ല ഭക്ഷണവും, ക്രിയാത്മക മേഖലയിലെ പരിശ്രമങ്ങളുമായി സന്തോഷത്തോടെ ഈ ദിവസം ചെലവഴിക്കുക. ഇന്ന് നിങ്ങളുടെ ആരോഗ്യവും മെച്ചമായിരിക്കും. വാഹനയോഗവും ഉണ്ട്.