പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനരീതിയില്‍ സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം

കൊല്ലം: സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയില്‍ മുഖ്യമന്ത്രിക്കും സർക്കാരിനും രൂക്ഷ വിമർശനം. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പ് സർക്കാരിന് നാണക്കേടുണ്ടാക്കി, പരിചയ സമ്പത്തില്ലാത്ത മന്ത്രിമാർ ഭാരമായിമാറി, മന്ത്രിസഭ ഉടൻ പുനസംഘടിപ്പിക്കണം എന്നിങ്ങനെയായിരുന്നു വിമര്‍ശനം.

സംസ്ഥാന നേതൃത്വം കണ്ണൂരിലെ നേതാക്കള്‍ക്ക് കീഴ്പ്പെട്ടു. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയുള്ള മാർ കൂറിലോസിൻ്റെ വിമർശനത്തോട് മുഖ്യമന്ത്രി രൂക്ഷമായ ഭാഷ ഉപയോഗിച്ചു.സർക്കാരിന്‍റെ പ്രവർത്തനം വിലയിരുത്തുന്നതില്‍ പാർട്ടി പരാജയപ്പെട്ടു.

എല്‍ഡിഎഫ് കണ്‍വീനറുടെ പ്രതികരണങ്ങള്‍ തിരിച്ചടിയായി.മുകേഷിന്‍റെ സ്ഥാനാർത്ഥിത്വത്തിന് എതിരെയും ജില്ലാ കമ്മറ്റിയില്‍ വിമർശനം ഉയര്‍ന്നു.പിബി അംഗം എംഎം ബേബിയുടേയും കേന്ദ്ര കമ്മറ്റി അംഗം സിഎസ് സുജാതയുടേയും സാന്നിദ്ധ്യത്തിലായിരുന്നു ജില്ലാ കമ്മറ്റി യോഗം.

Print Friendly, PDF & Email

Leave a Comment

More News