എറണാകുളം: സ്ത്രീശാക്തീകരണത്തിനായി സ്ത്രീകൾക്ക് ഇരുചക്ര വാഹനങ്ങൾ ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് എൻ. രാധാകൃഷ്ണൻ വിതരണം ചെയ്തു. കഴിഞ്ഞ ദിവസം പകുതി വിലയ്ക്ക് പുതിയ സ്കൂട്ടറുകളുടെ 15-ാം ഘട്ട വിതരണം നടന്നു. എറണാകുളം ചേരാനല്ലൂരിലാണ് പരിപാടി സംഘടിപ്പിച്ചത്.
സൈൻ സൊസൈറ്റിയും എംജിഒ കോൺഫറേഷനും സംയുക്തമായാണ് ഇരുചക്രവാഹനങ്ങൾ വനിതകൾക്ക് പകുതി വിലയിൽ നൽക്കുന്നത്. 50 ശതമാനം സബ്‌സിഡി നിരക്കിലാണ് ഇവ വനിതകളിലേക്ക് എത്തിക്കുന്നത്. സ്ത്രീകളുടെ മാനസിക സന്തോഷം ഉന്നതിയിലേക്ക് എത്തിക്കുക സ്ത്രീകൾക്ക് ഒരു കൈതാങ്ങ് ആവുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
100 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ഇരുചക്ര വാഹനം സ്ത്രീകളുടെ കൈകളിലെത്തും. 130 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സ്ത്രീ ശാക്തീകരണത്തിനായി സൈൻ സൊസൈറ്റി കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.