റിയാദ്: സൗദി അരാംകോയുടെ ചെയർമാൻ യാസിർ ഒത്മാൻ എച്ച് അൽ-റുമയയ്യൻ അഞ്ച് വർഷത്തേക്ക് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ ബോർഡിൽ സ്വതന്ത്ര ഡയറക്ടറായി വീണ്ടും നിയമിക്കപ്പെട്ടു.
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നാണ്. ഊർജം, പെട്രോ കെമിക്കൽസ്, പ്രകൃതി വാതകം, റീട്ടെയിൽ, വിനോദം, ടെലികമ്മ്യൂണിക്കേഷൻസ്, ബഹുജന മാധ്യമങ്ങൾ, തുണിത്തരങ്ങൾ എന്നിവ ഇതിന്റെ ബിസിനസ് ശൃംഖലകളില്‍ ഉൾപ്പെടുന്നു.
സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ടിൻ്റെ തലവൻ കൂടിയാണ് യാസിർ അൽ റുമയ്യാൻ. അദ്ദേഹത്തിൻ്റെ ആദ്യ കാലാവധി 2024 ജൂലൈ 18-ന് അവസാനിക്കും. അതിന്റെ തുടര്‍ച്ചയെന്നോണമാണ് അദ്ദേഹത്തെ 2029 ജൂലൈ 18 വരെ വീണ്ടും നിയമിച്ചത്.
പ്രമേയത്തെ അനുകൂലിച്ച് 83.97 ശതമാനം പേർ വോട്ട് ചെയ്തതോടെ തപാൽ ബാലറ്റിലൂടെയാണ് RIL ഓഹരി ഉടമകൾ തീരുമാനമെടുത്തത്. എന്നിരുന്നാലും, 16% ഓഹരി ഉടമകൾ ഈ നിർദ്ദേശത്തെ എതിർത്തു.
നേരത്തെ RIL ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി, വൈ.പി ത്രിവേദിക്ക് പകരക്കാരനായി 2021 ൽ അൽ-റുമയ്യനെ മൂന്ന് വർഷത്തേക്ക് നിയമിച്ചിരുന്നു. 2019 മുതൽ RIL ബോർഡിൽ നിയമവിദഗ്ധൻ ഇല്ലാതിരുന്നതിനാൽ ബോർഡിന് നിയമപരമായ വൈദഗ്ധ്യം നൽകുന്നതിനാണ് അൽ-റുമയ്യനെ വീണ്ടും നിയമിക്കാനുള്ള പ്രമേയം.