കോഴിക്കോട്: സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) യുടെ സെന്റർ ഫോർ ലേർണിംഗ് ഡിപ്പാർട്മെന്റിന് കീഴിൽ, മാതാപിതാക്കൾക്കായി ” ഡിജിറ്റൽ യുഗത്തിലെ രക്ഷാകർതൃത്വം” എന്ന വിഷയത്തിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു.
2024 ജൂൺ 29 ന് കോഴിക്കോട് ചേവായൂർ സിജി ക്യാമ്പസ്സിൽ വച്ചായിരിക്കും പരിപാടി.സിജി കൺസൾട്ടന്റ് സൈകോളജിസ്റ്റ് കൃഷ്ണപ്രിയ സി കെ നേതൃത്വം വഹിക്കും
കുട്ടികളുടെ വികസനത്തിൽ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സ്വാധീനം, സ്‌ക്രീൻ സമയം ക്രമീകരിക്കുന്നതിനുള്ള മാർഗങ്ങൾ, ആരോഗ്യകരമായ സാങ്കേതിക ശീലങ്ങൾ വളർത്തിയെടുക്കുന്നതിനുള്ള നിർദ്ദേശങ്ങൾ എന്നിവയെക്കുറിച്ചുള്ള അറിവുകൾ പ്രോഗ്രാമിലൂടെ ലഭിക്കുന്നതാണ്.
പ്രോഗ്രാമിന്റെ ഭാഗമായി മാതാപിതാക്കൾക്ക് സൈക്കോളജി മേഖലയിലെ വിദഗ്ധരുമായി സംവദിക്കാനും സംശയനിവാരണത്തിനും അവസരം ഉണ്ടായിരിക്കുന്നതാണ്.
പ്രോഗ്രാമിന്റെ വിശദാംശങ്ങൾ:
തിയതി: 2024 ജൂൺ 29 (ശനി), സമയം: 10:30 AM – 12:30 PM, സ്ഥലം: സിജി ക്യാമ്പസ് ചേവായൂർ കോഴിക്കോട്
പങ്കെടുക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക +91 8086663009