ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ സ്പീക്കർ അംഗീകരിച്ചു

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവായി ലോക്‌സഭാ സെക്രട്ടേറിയറ്റിലേക്ക് കോൺഗ്രസ് അറിയിച്ചതിന് തൊട്ടുപിന്നാലെ ലോക്‌സഭാ സ്പീക്കർ ഓം ബിർള ബുധനാഴ്ച രാഹുലിനെ പ്രതിപക്ഷ നേതാവായി അംഗീകരിച്ചു.

ബുധനാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിൽ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി ജൂൺ 9 മുതൽ ഔദ്യോഗികമായി അംഗീകരിച്ചതായി ലോക്‌സഭാ സെക്രട്ടേറിയറ്റ് അറിയിച്ചു.

ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്നുള്ള കോൺഗ്രസ് എംപിയെ 1977ലെ പാർലമെൻ്റിലെ പ്രതിപക്ഷ നേതാക്കളുടെ ശമ്പളവും അലവൻസുകളും നിയമത്തിലെ സെക്‌ഷന്‍ 2 പ്രകാരം പ്രതിപക്ഷ നേതാവായി അംഗീകരിച്ചു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബിർളയെ സ്പീക്കറുടെ കസേരയിലേക്ക് ആനയിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജുവിനോടും ഒപ്പം ചേർന്ന രാഹുല്‍ ഗാന്ധി, ഈ സ്ഥാനത്തേക്ക് നിയമിച്ചതിന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോട് നന്ദി പറഞ്ഞു.

“കോൺഗ്രസ് അദ്ധ്യക്ഷൻ @ ഖാർഗെ ജിക്കും രാജ്യത്തുടനീളമുള്ള എല്ലാ കോൺഗ്രസ് നേതാക്കൾക്കും ‘ബബ്ബർ ഷേർ’ പ്രവർത്തകർക്കും അവരുടെ വൻ പിന്തുണയ്ക്കും ഊഷ്മളമായ ആശംസകൾക്കും ഞാൻ നന്ദി പറയുന്നു. ഞങ്ങൾ ഒരുമിച്ച് പാർലമെൻ്റിൽ ഓരോ ഇന്ത്യക്കാരൻ്റെയും ശബ്ദം ഉയർത്തുകയും, നമ്മുടെ ഭരണഘടനയെ സംരക്ഷിക്കുകയും, അവരുടെ പ്രവർത്തനങ്ങൾക്ക് എൻഡിഎ (നാഷണൽ ഡെമോക്രാറ്റിക് അലയൻസ്) സർക്കാരിനെ ഉത്തരവാദിയാക്കുകയും ചെയ്യും,” അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News