ഹ്യൂസ്റ്റണ്‍: സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് ഓർത്തഡോക്സ് ഇടവകയിൽ ആണ്ടുതോറും നടത്തിവരുന്ന പെരുന്നാൾ ആഘോഷം ഈ വർഷം ജൂൺ 29, 30 തിയതികളിൽ ഭക്ത്യാദരവോടെ നടത്തപ്പെടുന്നു.
29-ാം തീയതി ശനിയാഴ്ച വൈകുന്നേരം 6:00 മണിക്ക് പതാക ഉയർത്തൽ, സന്ധ്യാ പ്രാർത്ഥന, ഗാന ശുശ്രുഷ, വചന ശുശ്രുഷ, റാസ എന്നിവയ്ക്ക് ശേഷം 8:00 മണിയോടെ സ്‌നേഹവിരുന്നും കരിമരുന്ന് പ്രയോഗവും ഉണ്ടായിരിക്കുന്നതാണ്.
30-ാം തീയതി ഞായറാഴ്ച രാവിലെ 8:00 മണിക്ക് പ്രഭാത പ്രാർത്ഥന, 9:00 മണിക്ക് റവ. തോമസ് മാത്യു (മാനേജർ, ഉർഷലേം അരമന), റവ. പൗലോസ് പീറ്റർ എന്നിവരുടെ മുഖ്യ കാർമ്മികത്വത്തില്‍ മൂന്നിന്മേൽ കുർബ്ബാനയും നടത്തപ്പെടും. പിന്നീട് റാസ, ആശീർവാദം, നേർച്ച വിളമ്പ് തുടങ്ങിയവയ്ക്ക് ശേഷം പതാക താഴ്ത്തലോടെ പെരുന്നാൾ അവസാനിക്കുന്നതാണ്.
പ്രസ്‌തുത പരിപാടികളിൽ വന്നുചേർന്നു അനുഗ്രഹം പ്രാപിക്കാൻ ഏവരെയും സസന്തോഷം സ്വാഗതം ചെയ്തു കൊള്ളുന്നതായി ഇടവക വികാരി റവ. ഫാ. ഡോ. ഐസക് ബി പ്രകാശ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: റവ. ഫാ. ഡോ. ഐസക്ക് ബി പ്രകാശ് (832-997-9788), ട്രസ്‌റ്റീ രാജു സ്കറിയ (832-296-9294), സെക്രട്ടറി റിജോ ജേക്കബ് (832-768-9935).