താൽക്കാലിക ബാച്ചുകൾ പരിഹാരമല്ല: വെൽഫെയർ പാർട്ടി

മലപ്പുറം: മലപ്പുറം ജില്ലയിൽ പ്ലസ് വൺ സീറ്റുകളുടെ കുറവ് നികത്തുന്നതിന് താൽക്കാലിക ബാച്ചുകൾ പരിഹാരമല്ല. വിദ്യാഭ്യാസ മന്ത്രി അംഗീകരിച്ച കണക്ക് വെച്ച് നോക്കുകയാണെങ്കിൽ പോലും നൂറിലധികം സ്ഥിരം ബാച്ചുകൾ മലപ്പുറം ജില്ലയിൽ അനുവദിച്ചാലേ പ്രശ്നപരിഹാരം സാധ്യമാവൂ. അതുകൊണ്ടുതന്നെ ഇപ്പോൾ പ്രഖ്യാപിക്കും എന്ന് പറയുന്ന താൽക്കാലിക ബാച്ചുകൾ സ്ഥിരപ്പെടുത്താനുള്ള നടപടികൾ ഉടനെ സ്വീകരിക്കണം. നിലവിൽ ഒരു ക്ലാസിൽ 65 ലധികം കുട്ടികൾ തിങ്ങിഞെരുങ്ങി ഇരിക്കേണ്ടിവരുമ്പോൾ ഉണ്ടാകുന്ന അക്കാദമികവും അല്ലാതെയുമായ പ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ ഇതിലേറെ ബാച്ചുകൾ ജില്ലയിൽ അനിവാര്യമാണ്. ഇതെല്ലാം കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ വിവരിക്കുന്ന കാർത്തികേയൻ കമ്മീഷൻ റിപ്പോർട്ട് സർക്കാരിന്റെ പക്കലുണ്ടായിരിക്കെ വീണ്ടും പഠനം നടത്താൻ ആവശ്യപ്പെടുന്നത് പരിഹാസ്യമാണെന്നും വെൽഫെയർ പാർട്ടി ജില്ലാ എക്‌സിക്യുട്ടീവ് വിലയിരുത്തി. ജില്ലയിൽ ഹയർ സെക്കന്ററിയില്ലാത്ത ഗവ.ഹൈസ്കൂളുകളെ എത്രയും പെട്ടെന്ന് അപ്ഗ്രേഡ് ചെയ്യണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ വി സഫീർ ഷാ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, വഹാബ് വെട്ടം, നസീറ ബാനു, സുഭദ്ര വണ്ടൂർ, , ആരിഫ് ചുണ്ടയിൽ, ജാഫർ സി സി, രജിത മഞ്ചേരി, ഇബ്രാഹിം കുട്ടി മംഗലം, ബിന്ദു പരമേശ്വരൻ, ഖാദർ അങ്ങാടിപ്പുറം, അഷറഫ് കെ കെ, നൗഷാദ് ചുള്ളിയൻ, അഷ്റഫലി കട്ടുപ്പാറ എന്നിവർ സംസാരിച്ചു.
Print Friendly, PDF & Email

Leave a Comment

More News