ചിങ്ങം: വിജയകരമായി എല്ലാ വെല്ലുവിളികളും തടസങ്ങളും നേരിടാൻ കഴിയും. ഏത് സാഹചര്യത്തിൽ നിന്നും വിജയം വരിക്കുന്നതാണ് ആത്യന്തിക ലക്ഷ്യം. കച്ചവടത്തിലോ വ്യാപാരത്തിലോ കടുത്ത മത്സരമുണ്ടാകാനുള്ള സാധ്യതയുണ്ട്. എന്തായാലും ഇളക്കമൊന്നും ഇല്ലാതെ തന്നെ സ്വകാര്യ ജീവിതം തുടരും.
കന്നി: ആശയവിനിമയ നൈപുണ്യവും സൃഷ്‌ടിപരമായ കഴിവും മികച്ച ആയുധങ്ങളാണ്. ജീവിതനദി ഇപ്പോൾ ഒരു പ്രേമഭാജനത്താൽ കരകവിഞ്ഞൊഴുകുകയാണ്. എന്നാൽ ആഹ്ലാദത്തിന്‍റെ ആനന്ദം നീങ്ങിപ്പോയേക്കാം. എന്നാലും സമ്മർദമോ അല്ലെങ്കിൽ സംഘർഷമോ കാരണം സൃഷ്‌ടിപരത പൂർണമായും പൂവണിയുവാൻ പോകുകയാണ്.
തുലാം: സ്വാധീനശക്തിയുള്ള ഒരു സുഹൃത്ത് ഇപ്പോൾ ഭാഗ്യമുണ്ടാക്കും. ഒരു തടസവും കൂടാതെ ഒരു പുതിയ സംയുക്ത സംരംഭം തുടങ്ങാൻ കഴിയും. കാര്യക്ഷമതയും കഠിനാധ്വാനവും വിലമതിക്കപ്പെടും.
വൃശ്ചികം: യജമാനന്‍റെ നിരർഥഭാഷണങ്ങൾ ശ്രദ്ധിക്കേണ്ടി വന്നേക്കാം. സഹപ്രവർത്തകർ അർധഹൃദയ പിന്തുണയാണ് നല്‍കാൻ പോകുന്നത്. തൊഴിൽ അവസരങ്ങൾ തേടുന്നവര്‍ അഭിമുഖങ്ങളിൽ വിജയം കണ്ടെത്തും.
ധനു: എതിരാളികളെയും കിടമല്‍സരത്തിന് വരുന്നവരെയും മുട്ടുകുത്തിക്കും. ദിവസം മുഴുവനും ആരോഗ്യവും ഉന്മേഷവും അനുഭവപ്പെടും. എന്തെങ്കിലും പുതുതായി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അതിനുപറ്റിയ ദിവസമാണ്. സുഹൃത്തുക്കളോടൊപ്പം ആഹ്ലാദത്തോടെ സമയം ചെലവഴിക്കും. ഒരു ഹൃദ്യമായ ആത്മീയാനുഭവത്തിനും യോഗം കാണുന്നു.
മകരം: പൊതുവില്‍ അത്ര നല്ല ദിവസമല്ല. പ്രാര്‍ഥനയും ധ്യാനവും സ്വാസ്ഥ്യം വീണ്ടെടുക്കാന്‍ സഹായിക്കും. കുടുംബാംഗങ്ങള്‍ക്കിടയിലെ തെറ്റിദ്ധാരണകള്‍ വിഷമിപ്പിക്കും. പാഴ്‌ച്ചെലവുകള്‍ സംഗതികള്‍ കൂടുതല്‍ വഷളാക്കും. ആരോഗ്യത്തെപ്പപറ്റി പ്രത്യേകം ശ്രദ്ധിക്കുക. വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയുകയില്ല. ജീവിതപങ്കാളിയുടെ സമീപനത്തില്‍ സന്തുഷ്‌ടിയുണ്ടാവില്ല. ബിസിനസില്‍ പണം മുടക്കാനുള്ള സാധ്യത കാണുന്നു.
കുംഭം: സാമ്പത്തികമായായി വളരെ പ്രതീക്ഷാനിര്‍ഭരമായ ദിവസമാണ്. കുടുംബാന്തരീക്ഷം ഊഷ്‌മളവും സന്തോഷപ്രദവുമായിരിക്കും. സുഹൃത്തുക്കളുമായി ഉല്ലാസവേള പങ്കിടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒരു ഉല്ലാസ യാത്രയ്‌ക്കും സാധ്യത. മനോഭാവത്തിൽ ഒരു വിപരീതചിന്ത കടന്നുകൂടാം. പ്രാര്‍ഥനകൊണ്ടും ധ്യാനം കൊണ്ടും ഇത് മാറ്റിയെടുക്കുക.
മീനം: വസ്‌തു ഇടപാടു സംബന്ധിച്ച നിയമപരമായ കാര്യങ്ങള്‍ക്ക് പറ്റിയ ദിവസമല്ല. മറ്റെല്ലാ മേഖലകളിലും ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കും. ആരോഗ്യപ്രശ്‌നത്തില്‍ വളരെ ശ്രദ്ധിക്കണം. വളരെ അടുത്തവരുമായി അകന്ന് കഴിയാന്‍ ഇടവരും. തെറ്റിദ്ധാരണകളും തര്‍ക്കങ്ങളും കാര്യങ്ങള്‍ സങ്കീര്‍ണമാക്കും. ‘കൈയിലുള്ള ഒരു കിളിയാണ് മരത്തിലുള്ള രണ്ട് കിളികളെക്കാള്‍ നല്ലതെ’ന്ന ചൊല്ല് പിന്തുടരുകയാകും ഗുണകരം. ഇടപാടുകള്‍ ഉറപ്പിക്കുമ്പോഴും കരാറുകളില്‍ ഒപ്പുവയ്‌ക്കുമ്പോഴും രണ്ട് തവണ ആലോചിക്കണം. അപ്രതീക്ഷിത അനുഭവങ്ങള്‍ക്ക് തയ്യാറായിരിക്കുക.
മേടം: സുഹൃത്തുക്കളോടൊപ്പം ചുറ്റിക്കറങ്ങാന്‍ ഏറവും നല്ല ദിവസം. സമ്മാനങ്ങളും ഉപഹാരങ്ങളും ലഭിക്കാന്‍ സാധ്യതയുണ്ട്. പകരം മറ്റുള്ളവരെ സത്‌കരിക്കേണ്ടിവരും. പുതിയ ചങ്ങാതികള്‍ ഭാവിയിലേക്ക് പ്രയോജനമുള്ളവരായി തീരും. മക്കളും നേട്ടത്തിന് മുതല്‍കൂട്ടും. പ്രകൃതിരമണീയമായ ഏതെങ്കിലും സ്ഥലത്തേക്ക് ഉല്ലാസയാത്രക്കും സാധ്യത. സര്‍ക്കാരുമായുള്ള ഇടപാടുകള്‍ ലാഭകരമായി കലാശിക്കും.
ഇടവം: ഓഫിസിൽ പോകുന്നവര്‍ക്കെല്ലാം ഭാഗ്യദേവതയുടെ കടാക്ഷമുണ്ടാകും. പുതുതായി ഏറ്റെടുത്ത ജോലികള്‍ വിജയകരമായി പര്യവസാനിക്കും. മേലധികാരികള്‍ അനുകൂലമനോഭാവം പുലര്‍ത്തുകയും ജോലിക്കയറ്റം നല്‍കി അംഗീകരിക്കുകയും ചെയ്യാന്‍ സാധ്യത. കുടുംബാന്തരീക്ഷം സന്തുഷ്‌ടി നിറഞ്ഞതായിരിക്കുമെന്ന് ഉറപ്പിക്കാം. അപൂർണമായ ജോലികള്‍ തൃപ്‌തികരമായി ചെയ്‌തു തീര്‍ക്കും. ഔദ്യോഗികമായ ആനുകൂല്യം ശക്തമായി ചൂണ്ടിക്കാട്ടപ്പെടുന്നു.
മിഥുനം: കഴിഞ്ഞ രണ്ടുദിവസങ്ങളായുള്ള കഠിനാധ്വാനം മൂലം ക്ഷീണിതനും ഉദാസീനനുമായി കാണപ്പെടും. കുട്ടികളാകും നിങ്ങളുടെ പ്രധാന ഉത്‌കണ്‌ഠയ്ക്ക് കാരണം. ദിവസം മുഴുവന്‍ യാതൊന്നും ചെയ്യാതെ വീട്ടിലിരിക്കാനാകും ഇഷ്‌ടപ്പെടുക. ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ അലട്ടാം. പണം അല്ലെങ്കില്‍ അതിന്‍റെ അഭാവം സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാക്കും. ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകര്‍ അനാദരവ് കാണിക്കും. തന്നെ അനാവശ്യമായി മറ്റുള്ളവര്‍ ദ്രോഹിക്കുകയാണെന്ന് കരുതും.
കര്‍ക്കടകം: പ്രതികൂലഫലമാണ്. ഉല്‍സാഹവും ഉന്മേഷവും കുറവായിരിക്കും. വിഷാദാത്മകതയും അശുഭചിന്തയും അകറ്റിനിര്‍ത്താന്‍ കഠിനശ്രമം നടത്തേണ്ടിവരും. അപ്രതീക്ഷിത ചെലവുകള്‍ നേരിടാം. കുടുംബാംഗങ്ങളുമായുള്ള സംഘര്‍ഷം ഒഴിവാക്കുക. പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കാന്‍ പറ്റിയ ദിവസമല്ല. പുതിയ ബന്ധങ്ങളും പരിചയങ്ങളും പ്രയോജനപ്പെടുകയില്ല. ഔദ്യോഗിക ജോലികളില്‍ കൃത്രിമം കാണിക്കാനുള്ള ആലോചനകള്‍ ഉപേക്ഷിക്കുക.