മലപ്പുറം: പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിച്ചിട്ടും ജില്ലയിലെ കാൽ ലക്ഷത്തിലധികം വിദ്യാർത്ഥികളെ സീറ്റില്ലാതെ പുറത്ത് നിർത്തുന്ന സർക്കാർ വിവേചനങ്ങൾക്കെതിരെ തുടർച്ചയായി ദേശീയപാത ഉപരോധിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻ്റ്. പാലക്കാട് – കോഴിക്കോട് റോഡില്‍
ഫ്രറ്റേണിറ്റി വനിതാ നേതാക്കളുടെ നേതൃത്വത്തിൽ നടത്തിയ ദേശീയപാത ഉപരോധത്തിൽ ദീർഘനേരം ഗതാഗതം തടസ്സപ്പെട്ടു.
എസ്.എഫ്.ഐ സമരത്തിനെതിരെയുള്ള മന്ത്രിയുടെ പരിഹാസം മലപ്പുറത്തെ വിദ്യാർത്ഥികളുടെ അവകാശസമരങ്ങൾക്ക് നേരെയുള്ളതാണ്. സർക്കാർ വാദങ്ങൾക്ക് ന്യായം ചമച്ചിരുന്ന എസ്.എഫ്.ഐ വിദ്യാർത്ഥി സമൂഹത്തോട് മാപ്പ് പറയണമെന്നും ഫ്രറ്റേണിറ്റി ജില്ലാ നേതാക്കൾ ആവശ്യപ്പെട്ടു.
ഇടതു സർക്കാരിൻ്റെ വിദ്യാർത്ഥി വിരുദ്ധ നിലപാടിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറത്ത് സംഘടിപ്പിച്ച ഹൈവെ ഉപരോധത്തിൽ നിഷ്‌ല മമ്പാട് (ജില്ലാ വൈസ് പ്രസിഡന്റ്), ഹുസ്ന പി കെ (മങ്കട മണ്ഡലം കമ്മിറ്റി അംഗം), ഫിദ സഹീർ (തിരൂർ മണ്ഡലം സെക്രട്ടറി), ജസ (തിരൂർ മണ്ഡലം കമ്മിറ്റി അംഗം), ഫിദ കാളികാവ് (വണ്ടൂർ മണ്ഡലം കമ്മിറ്റി അംഗം), മിൻഹ ചെറുകോട് (വണ്ടൂർ മണ്ഡലം കമ്മിറ്റി അംഗം), ശിഫ (മലപ്പുറം മണ്ഡലം കമ്മിറ്റി അംഗം), ഫായിസ് എലാങ്കോട് (ജില്ലാ സെക്രട്ടറി), ഷമീം ഫർഹാൻ (വണ്ടൂർ മണ്ഡലം ജോയിൻ സെക്രട്ടറി), വി ടി എസ് ഉമർ തങ്ങൾ (ജില്ലാ വൈസ് പ്രസിഡന്റ്), ബിന്ദു പരമേശ്വരൻ (ജില്ലാ ജനറൽ സെക്രട്ടറി, വെൽഫെയർ പാർട്ടി), റജീന വളാഞ്ചേരി ജില്ലാ പ്രസിഡന്റ് വുമൺ ജസ്റ്റിസ് മൂവ്മെന്റ്, നസീറ ബാനു (വെൽഫെയർ പാർട്ടിജില്ലാ വൈസ് പ്രസിഡണ്ട്), വുമൺ ജസ്റ്റിസ് പഞ്ചായത്ത് കൺവീനർമാരായ സൈഫുന്നിസ, അത്തിയ ബി തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തു.
ജാമ്യത്തിൽ ഇറങ്ങിയ ഫ്രറ്റേണിറ്റി നേതാക്കളെയും പ്രവർത്തകരെയും വെൽഫെയർപാർട്ടി ഫ്രറ്റേണിറ്റി വുമൺ ജസ്റ്റിസ്,ജില്ലാ നേതാക്കൾ ചേർന്ന് സ്വീകരിച്ചു.
ഷാറൂൺ അഹ്മദ് (ജില്ലാ സെക്രട്ടറി), ജസീം കൊളത്തൂർ (ജില്ലാ സെക്രട്ടറിയേറ്റ് അംഗം), ദിൽഷാൻ വടക്കാങ്ങര (മങ്കട മണ്ഡലം കമ്മിറ്റി അംഗം), മുനീബ് കാരക്കുന്ന് (വെൽഫെയർ പാർട്ടി ജില്ലാ ട്രഷറർ), മെഹബൂബ് (വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം സെക്രട്ടറി ), ടി അഫ്സൽ (എഫ് ഐ ടി യു) തുടങ്ങിയവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.
ചൊവ്വാഴ്ച മലപ്പുറം പടയെന്നപേരിൽ കലക്ട്രേറ്റിലേക്ക് ബഹുജന മാർച്ച് നടത്തും എന്നും താൽകാലിക ബാച്ചുകൾ അനുവദിച്ച് രക്ഷപ്പെടാമെന്നത് സർക്കാറിൻ്റെ വ്യാമോഹം മാത്രമാണെന്നും. ശാശ്വാതപരിഹാരം കാണും വരെ പ്രതിഷേധങ്ങൾ തുടരുമെന്നും ജില്ലാ പ്രസിഡൻ്റ് ജംഷീൽ അബൂബക്കർ ജനറൽ സെക്രട്ടറി സാബിറഷിഹാബ് എന്നിവർ പ്രസ്ഥാവനയിൽ പറഞ്ഞു.