തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസര്‍ ഫീ കുത്തനെ ഉയര്‍ത്തി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഉപയോക്തൃ ഫീസ് വർദ്ധിപ്പിച്ചു. ജൂലൈ മുതൽ തിരുവനന്തപുരത്ത് നിന്നുള്ള ആഭ്യന്തര യാത്രക്കാർ 770 രൂപയും വിദേശ യാത്രക്കാർ 1540 രൂപയും യൂസർ ഫീസായി നൽകണം. വരും വർഷങ്ങളിലും യൂസർ ഫീ കുത്തനെ ഉയരും. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള യാത്രകൾക്ക് ഇനി ചെലവ് കൂടും.

ആഭ്യന്തര യാത്രകൾക്കുള്ള 506 രൂപ യൂസർ ഫീ ആണ് 770 ആയി വർധിപ്പിച്ചത്. വിദേശ യാത്രികർക്കുള്ള യൂസർ ഫീ 1069ൽ നിന്ന് 1540 ആയി ഉയർത്തി. തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്ന വിദേശ യാത്രികർ 660 രൂപയും ആഭ്യന്തര യാത്രികർ 330 രൂപയും ഇനി യൂസർ ഫീയായി അടയ്‌ക്കണം.

പുതുക്കിയ നിരക്ക് ജൂലൈ മുതൽ പ്രാബല്യത്തിൽ വരും. എയർപോർട്ട് ഇക്നോമിക് റെഗുലേറ്ററി അതോറിറ്റി തിരുവനന്തപുരം വിമാനത്താവളത്തിന് പുതുക്കി നിശ്ചയിച്ച താരിഫ് പ്രകാരമാണ് യൂസർ ഫീ നിരക്ക് വർധിപ്പിച്ചത്. അദാനി ഗ്രൂപ്പ് 2021ൽ ഏറ്റെടുത്തതിന് ശേഷം ഇതാദ്യമായാണ് തിരുവനന്തപുരത്ത് യൂസർ ഫീ വർധിപ്പിക്കുന്നത്

ഓരോ 5 വർഷം കഴിയുമ്പോഴാണ് എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി, വിമാനത്താവളങ്ങളിലെ യൂസർ ഡെവലപ്മെന്റ് ഫീ പുതുക്കി നിശ്ചയിക്കുന്നത്. 2022ൽ താരിഫ് പുതുകേണ്ടിയിരുന്നെങ്കിലും രണ്ട് വർഷം വൈകി ഇപ്പോഴാണ് പിന്നീട് പുതുക്കിയത്.

 

Print Friendly, PDF & Email

Leave a Comment

More News