ഇടതുമുന്നണി മുസ്ലീം അനുകൂലികളാണെന്ന് വെള്ളാപ്പള്ളി നടേശന്‍; മറുപടിയുമായി എംവി ഗോവിന്ദൻ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടതുമുന്നണിക്കെതിരെ മുസ്ലീങ്ങളെ അനുകൂലിക്കുന്നുവെന്ന എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ ആരോപണത്തിന് മറുപടിയുമായി സിപിഎം.

‘പലമതസാരവുമേകം’ എന്ന ഗുരുദേവദർശനമാണോ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി ഉയർത്തിപ്പിടിക്കുന്നതെന്നും, സിപിഎമ്മിൻ്റെ ന്യൂനപക്ഷ സംവരണത്തെ തെറ്റിദ്ധരിപ്പിക്കുന്നവർ തിരുത്തണമെന്നും, വെള്ളാപ്പള്ളിയെപ്പോലുള്ളവരുടെ പ്രസ്താവന ബിജെപിക്ക് വോട്ട് നേടിക്കൊടുത്തെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ വിമർശനം. ഭരണഘടനയും രാജ്യത്തെയും സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ന്യൂനപക്ഷ സംരക്ഷണത്തെ സിപിഎം കാണുന്നതെന്നും, ആരെങ്കിലും തെറ്റായി ഈ നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്താൻ നേതാക്കളും പാർട്ടിയും ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെറ്റുകൾ ജനങ്ങളോട് ഏറ്റുപറഞ്ഞ് വിശ്വാസം തിരിച്ചുപിടിക്കാനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും ലേഖനത്തിൽ പറയുന്നു.

ബിജെപിക്ക് വോട്ട് ലഭിക്കാന്‍ വെള്ളാപ്പള്ളിയെ പോലുള്ളവരും പ്രവര്‍ത്തിച്ചു. രാജ്യസഭാംഗങ്ങളെ നിശ്ചയിച്ചതില്‍ ഇടതുപക്ഷം ന്യൂനപക്ഷത്തിന് കീഴ്‌പ്പെട്ടു തുടങ്ങിയ തുടങ്ങിയ പ്രസ്താവനകള്‍ ഈ ദിശയിലുള്ളതാണ്. ക്രിസ്ത്യന്‍ – മുസ്‌ളീം സ്പര്‍ദ്ധ വളര്‍ത്തി ക്രിസ്ത്യന്‍ വിഭാഗത്തിന്റെ വോട്ടുകളും ബിജെപി നേടിയെന്നും ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗ്ഗീയതകള്‍ ഒരുപോലെ ഇളക്കിവിട്ട് വോട്ടു നേടുകയെന്ന അത്യന്തം നാടകീയ നീക്കമാണ് ബിജെപി നടത്തുന്നതെന്നും ഇതേ ബിജെപിയാണ് മണിപ്പൂരിനെ കുരുതിക്കളമാക്കിയതെന്ന് മറക്കരുതെന്നും ഗോവിന്ദന്‍ ലേഖനത്തില്‍ പറഞ്ഞിട്ടുണ്ട്.

നേരത്തേ കേരളത്തില്‍ മൂന്ന് രാജ്യസഭാ സീറ്റുകളും മുന്നണികള്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് നല്‍കിയതിനേയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നേരത്തേ ജനാധിപത്യം മതാധിപത്യത്തിന് വഴിമാറിയെന്ന് നേരത്തേ വെള്ളാപ്പള്ളി ആക്ഷേപിച്ചിരുന്നു. ഇടതു വലതു മുന്നണികള്‍ക്ക് അതിരുവിട്ട മുസ്‌ളിം പ്രീണനമാണെന്നും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ പരാജയം മുസ്ലിം പ്രീണനം കാരണമാണെന്നും പിണറായി സര്‍ക്കാര്‍ മുസ്ലിങ്ങള്‍ക്ക് അനര്‍ഹമായ എന്തെല്ലാമോ വാരിക്കോടി നല്‍കുന്നുവെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു.

Print Friendly, PDF & Email

Leave a Comment

More News