ധാർമ്മിക മൂല്യങ്ങൾ നല്ല ഭാവി സമ്മാനിക്കും: സി മുഹമ്മദ് ഫൈസി

മർകസ് ബോയ്സ് സ്കൂൾ കൾച്ചറൽ ക്ലബ് സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു

കാരന്തൂർ: ധാർമ്മിക മൂല്യങ്ങൾ ശീലിക്കുന്നതും അച്ചടക്കമുള്ള വിദ്യാർത്ഥികളാവുന്നതും ലക്ഷ്യങ്ങൾ നേടാനും നല്ല ഭാവി ലഭിക്കാനും വിദ്യാർഥികളെ പ്രാപ്തരാക്കുമെന്ന് മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി. മർകസ് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ കൾച്ചറൽ ക്ലബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വായനയും പാഠ്യ-പാഠ്യേതര വിഷയങ്ങളിലെ മത്സരവുമാവണം വിദ്യാർഥികളുടെ ലഹരി. പ്രാഥമിക പഠനകാലത്തെ ഉന്നത ലക്ഷ്യങ്ങൾ ഉണ്ടായാൽ മറ്റു ലഹരികൾ പിടികൂടില്ലെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാർഥികളുടെയും അധ്യാപകരുടെയും വീട്ടുകാരുടെയും യോജിച്ച പ്രവർത്തങ്ങളിലൂടെ ധാർമിക ബോധമുള്ള സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൾച്ചറൽ ക്ലബ് രൂപീകരിച്ചിരിക്കുന്നത്. ലഹരി പദാർഥങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും മൊബൈൽ അഡിക്ഷൻ, സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ, അശ്ലീലങ്ങൾ എന്നിവക്ക് അടിമപ്പെടാതിരിക്കാനും ക്ലബ്ബിന്റെ കീഴിൽ വരും നാളുകളിൽ വിവിധ പദ്ധതികൾ ആവിഷ്കരിക്കും. ക്ലബ് ഭാരവാഹികളായി വിവിധ ക്ലാസുകളിൽ നിന്നും വിദ്യാർഥികളെ തിരഞ്ഞെടുത്തു. ഉദ്ഘാടന ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അബൂബക്കർ സഖാഫി പന്നൂർ ബോധവത്കരണം നടത്തി. മർകസ് കൾച്ചറൽ എക്സിക്യൂട്ടീവ് ഓഫീസർ അക്ബർ ബാദുഷ സഖാഫി, അബ്ദുലത്തീഫ് സഖാഫി, അബ്ദുൽ ഖാദർ സഖാഫി, ഒ ടി ശഫീഖ് സഖാഫി സംസാരിച്ചു.

Print Friendly, PDF & Email

Leave a Comment

More News