തിരുവല്ല: പ്രസിദ്ധമായ 66-മത് കെ.സി മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാള്‍ പമ്പാ ജലോത്സവം സമിതി വാർഷിക സമ്മേളനവും ലഹരി വിരുദ്ധ സെമിനാറും തിരുവല്ല അശോക ഇന്റർനാഷനൽ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്നു.അഡ്വ: വി.എ സൂരജ് ഉദ്ഘാടനം ചെയ്തു. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ് അധ്യക്ഷത വഹിച്ചു. വർക്കിങ്ങ് പ്രസിഡന്റ് വിക്ടർ ടി.തോമസ് ആമുഖ പ്രഭാഷണം നടത്തി. പ്രതാപചന്ദ്രവർമ്മ മുഖ്യ പ്രഭാഷണം നടത്തി.
ഉത്രാടം തിരുനാള്‍ പമ്പാ ജലോത്സവം സെപ്റ്റംബർ 14ന് 2 മണിക്ക് നീരേറ്റുപുറം പമ്പ വാട്ടർ സ്റ്റേഡിയത്തിൽ വെച്ച് യോഗം തീരുമാനിച്ചു. ഇതിന് മുന്നോടിയായി തിരുവനന്തപുരം മുതൽ വിവിധ ജില്ലകളിൽ സ്ക്കൂൾ – കോളജ് വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ ബോധവത്കരണം, കലാകായിക മത്സരങ്ങൾ, അത്ത പൂക്കള മത്സരം എന്നിവ സംഘടിപ്പിക്കും.അത്തം മുതല്‍ തിരുവോണം വരെയുള്ള ദിവസങ്ങളില്‍ ഓണവ്യമായി ബന്ധപ്പെട്ട വിവിധ കലാ- കായിക -സാംസ്കാരിക മത്സരങ്ങള്‍ സംഘടിപ്പിക്കൃവാൻ തീരുമാനിച്ചു.
ജെയിംസ് ചെക്കാട്ട്, പുന്നൂസ് ജോസഫ്, അനിൽ സി ഉഷസ്, വിജയകുമാര്‍ മണിപ്പുഴ,പി രാജശേഖരൻ, വി. കെ മധു ,സുരേഷ് ഓടയ്ക്കൽ,ജോസ് മാമ്മുട്ടിൽ,അഡ്വക്കേറ്റ് അരുൺ പ്രകാശ്,വിനോദ് തിരുമൂലപുരം,കെ എസ്. ബിജു,വിഷ്ണു നമ്പൂതിരി ,സന്തോഷ് ചാത്തങ്കേരി, സജി കൂടാരത്തിൽ ,ജയ്സപ്പൻ മത്തായി,ഡോ.ജോൺസൺ വി.ഇടിക്കുള, ബിജു പറമ്പുങ്കൽ ,ഗോകുൽ ചക്കുളത്തുകാവ്, ശ്രീനിവാസ് പ്രയാറ്റ് , ചെറിയാൻ പൂവക്കാട്,കെ.സി.സന്തോഷ്, റോയി കിഴക്കൻ മുത്തുർ, വി.ആർ രാജേഷ് തിരുവല്ല, കെ.ജി.തോമസ് കരിക്കനേത്ത് ,ചന്ദു എസ്.കുമാർ ,ഓമനക്കുട്ടന്‍,ടോണി കുര്യൻ, ബിനു കുരുവിള,ബിനു പാട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.