കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിൻ്റെ 29.29 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിൻ്റെ പേരിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. പാർട്ടി ഓഫീസുകൾക്കായി വാങ്ങിയ അഞ്ച് സെൻ്റ് സ്ഥലവും കണ്ടുകെട്ടിയതിൽ ഉൾപ്പെടും.
ഇതിന് പുറമെ പാർട്ടിയുടെ വിവിധ കമ്മിറ്റികളുടെ പേരിലുള്ള 60 ലക്ഷം രൂപയുടെ എട്ട് ബാങ്ക് അക്കൗണ്ടുകൾ കൂടി ഇ ഡി മരവിപ്പിച്ചു. ഇതില്‍ കരുവന്നൂര്‍ ബാങ്കിലെ അഞ്ച് അക്കൗണ്ടുകളും ഉള്‍പ്പെടും. ഇതിനുപുറമെ സിപിഐഎം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ ഒരു അക്കൗണ്ട്, തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ രണ്ട് അക്കൗണ്ടുകളും മരവിപ്പിച്ചു.
കരുവന്നൂരില്‍ സിപിഐഎമ്മിന് രഹസ്യ അക്കൗണ്ടുകള്‍ ഉണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.