ടിപി വധക്കേസ്: പ്രതികളുടെ ശിക്ഷയില്‍ ഇളവനുവദിക്കാന്‍ ടിപിയുടെ ഭാര്യ കെ.കെ.രമയുടെ മൊഴിയെടുത്ത പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

കണ്ണൂർ: ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ കെ.കെ.രമയുടെ മൊഴിയെടുത്ത കോളവല്ലൂർ എഎസ്ഐ ശ്രീജിത്തിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റി. പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കത്തിൽ സർക്കാർ പ്രതിരോധത്തിലായി.

പ്രതികൾക്ക് സർക്കാർ സംരക്ഷണം നൽകുന്നുവെന്ന ആക്ഷേപവും പ്രതിപക്ഷം ശക്തമാക്കിയിട്ടുണ്ട്. ഇതോടെ പ്രതികൾക്ക് ശിക്ഷയിൽ ഇളവ് നൽകാൻ ശുപാർശ ചെയ്ത ജയിൽ ഉദ്യോഗസ്ഥരെ സർക്കാർ സസ്പെൻഡ് ചെയ്തു. ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്കൊപ്പം പൊലീസ് റിപ്പോർട്ട് തേടിയ ജയിൽ ഉദ്യോഗസ്ഥരെയും ശിക്ഷാ ഇളവിനുള്ള ശുപാർശയിൽ സസ്‌പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടിരുന്നു. മൂന്ന് ജയിൽ ഉദ്യോഗസ്ഥരെയാണ് ഇതുവരെ സസ്പെൻഡ് ചെയ്തത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ എസ് ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-I ബി ജി അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ വി രഘുനാഥ് എന്നിവരെയാണ് അന്വേഷണ വിധേയമായി ജോലിയിൽ നിന്ന് സസ്പെന്റ് ചെയ്യാന്‍ ഉത്തരവായത്. ഇതിനു പിന്നാലെയാണ് ശിക്ഷാ ഇളവുമായി ബന്ധപ്പെട്ട് കെ കെ രമയുടെ മൊഴിയെടുത്ത ഉദ്യോഗസ്ഥന് നിലവിലെ സ്ഥലം മാറ്റവും.

കഴിഞ്ഞ വർഷം ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി തയ്യാറാക്കിയ പട്ടികയിലാണ് പ്രതികളുടെ പേരുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. സർക്കാർ നിർദേശപ്രകാരം ജയിൽ ഉപദേശക സമിതി വിട്ടയക്കാനുള്ള പ്രതിപ്പട്ടിക തയാറാക്കിയപ്പോൾ ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച രണ്ടാം പ്രതി ടി.കെ.രജിഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരെ കേസിൽ ഉൾപ്പെടുത്തി.

Print Friendly, PDF & Email

Leave a Comment

More News