മന്ത്രി വി അബ്ദുറഹ്‌മാന്റെ ക്യാമ്പ് ഓഫീസും സംസ്ഥാന പാതയും ഉപരോധിച്ച് ഫ്രറ്റേണിറ്റി

താനൂർ: സാർക്കാറിൻ്റെ വിദ്യാഭ്യാസ അവഗണനക്ക് കുട പിടിക്കുന്ന മന്ത്രി അബ്ദുറഹിമാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാർച്ചിൽ നേരിയ സംഘർഷം. വനിത നേതാക്കൾ ഉൾപ്പടെയുള്ള പ്രവർത്തകരെയും നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

മൂലക്കലിൽ നിന്ന് ആരംഭിച്ച ഉപരോധമാർച്ച്‌ മന്ത്രിയുടെ ഓഫീസ് പരിസരത്ത് പോലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തർ ദേശീയ പാത ഉപരോധിക്കുകയായിരുന്നുദീർഘനേരം ഗതാഗതം തടസ്സപ്പെട്ടതോടെ പോലീസ് ജില്ലാ പ്രസിഡൻ്റ് ജംഷീൽ അബൂബക്കർ ജനറൽ സെക്രട്ടറി ബാസിത് താനൂർ, ഫായിസ് എലാങ്കോട് ഉൾപ്പടെയുള്ള നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്തു നീക്കി

പ്ലസ് വൺ സീറ്റ് വിഷയത്തിൽ സർക്കാർ ബാച്ചുകൾ അനുവദിച്ചില്ലെങ്കിൽ ശക്തമായ ചെറുത്ത് നിൽപ്പ് സമരങ്ങൾ മന്ത്രിയും സർക്കാറും നേരിടേണ്ടി വരുമെന്ന് ജില്ലാ പ്രസിഡൻ്റ് ജംഷീൽ അബൂബക്കർ പറഞ്ഞു.

മന്ത്രി വി അബ്ദുറഹ്മാൻ്റെ ഓഫീസ് ഉപരോധിച്ചു അറസ്റ്റ് വരിച്ചവർ:

ജംഷീൽ അബൂബക്കർ (ജില്ലാ പ്രസിഡന്റ്)
ബാസിത് താനൂർ (ജില്ലാ ജനറൽ സെക്രട്ടറി)
ഫായിസ് എലാങ്കോട് (ജില്ലാ സെക്രട്ടറി)
ത്വയ്യിബ് (താനൂർ മണ്ഡലം പ്രസിഡന്റ്)
സിയാദ് ഇബ്രാഹിം (പൊന്നാനി മണ്ഡലം പ്രസിഡന്റ്)
ഷാഹിദ് ഇബ്രാഹിം (താനൂർ മണ്ഡലം സെക്രട്ടറി)
ഇർഷാദ് വി കെ (തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി)

ഷമീം ഫർഹാൻ, ഉസാമ നിദാൽ, യാസീൻ, ഫിദ, ജൽവ, മിൻഹ, നഷ്മിയ, മുബശ്ശിറ, ശഹ്സാദ്, റിഹാൻ, മുസ്തഫ ഹാദിൻ,സാജിദ്, ഫഹദ്, ഷൈജൽ, ലബീബ്, അഷിദ്, ആദിൽ, മർവാൻ, വഫ, ഹിബത്ത്, ലിയാന, അഫ്‌ല, സന, ജുംന.

അറസ്റ്റ് വരിച്ചു ജാമ്യത്തിൽ ഇറങ്ങിയ ഫ്രറ്റേണിറ്റി ജില്ലാ നേതാക്കളെയും മണ്ഡലം നേതാക്കളെയും പ്രവർത്തകരെയും താനൂർ തിരൂരങ്ങാടി വെൽഫയർ പാർട്ടി ഫ്രറ്റേണിറ്റി മണ്ഡലം നേതാക്കൾ ചേർന്ന് സ്വീകരിച്ചു.

Print Friendly, PDF & Email

Leave a Comment

More News